മലപ്പുറം: ഇടുക്കിയില്‍ എഞ്ചിനീയറിങ് കോളജിലെ എസ്എഫ്ഐ വിദ്യാര്‍ഥിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖല കണ്വന്ഷന് വേദിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വേദിക്ക് സമീപമെത്തിയപ്പോഴാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷാവസ്ഥയുണ്ടായതോടെ പോലിസ് ഇടപെട്ടു. ഡിവൈഎഫ്ഐ സുധാകരനെതിരേ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇതോടെ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് ഇവരെ തടഞ്ഞു.
പത്തനംതിട്ടയിലും ഡിവൈഎഫ്ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം നടന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തില്‍, കോണ്‍ഗ്രസ് കൊടിമരങ്ങള്‍ നശിപ്പിച്ചു. നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതേസമയം ധീരജിന്റെ കൊലപാതകത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയിലായി. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് അറസ്റ്റിലായത്.
kerala
SHARE THIS ARTICLE