തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒപ്പം നാളെ മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് രാത്രികാല കര്‍ഫ്യൂ. തമിഴ്നാട് ആരോഗ്യമന്ത്രി എംഎ സുബ്രമണ്യൻ ആണ് ഇക്കാര്യമറിയിച്ചത്.ശനിയാഴ്ചകളിൽ സംസ്ഥാനത്തുടനീളം കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കും. ലോക്ഡൗണ്‍ ദിവസങ്ങളിലും റസ്റ്റോറന്റുകള്‍ക്കും ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്കും രാവിലെ ഏഴ് മണി മുതല്‍ രാത്രി 10 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം.ചൊവ്വാഴ്ച 2731 കൊവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 121 കേസുകള്‍ ഒമിക്രോണ്‍ വകഭേദമായിരുന്നു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 1728 കൊവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ചയോടെ രോഗബാധിതരുടെ എണ്ണം ഇരട്ടിച്ച് 2731 ആയി. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സംസ്ഥാനത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാചര്യത്തിൽ മുൻകരുതൽ ശക്തമാക്കുന്നു. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിയിലെ ജന പങ്കാളിത്തത്തിന് നിയന്ത്രണം ഏപ്പെടുത്തും. പൊതുപരിപാടികളിൽ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.എയർപോർട്ടുകളിൽ പരിശോധന ശക്തിപ്പെടുത്തും. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന കർശനമാക്കാനും നിർദേശിച്ചു. അതേസമയം, ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കാൻ നടപടിയുണ്ടാവണമെന്നും യോഗം നിർദേശിച്ചു. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.എന്നാൽ കൊവിഡ് വാക്സിനേഷൻ ഉൾപ്പെടെ സംസ്ഥാനം ഏറെ മുന്നിൽ ആണെന്നതാണ് ആ്ശ്വാസകരമായ വസ്തുത. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ വാക്സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.
india
SHARE THIS ARTICLE