കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റസ്റ്ററന്റില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തി താലിബാന്. ദമ്പതികളാണെങ്കിൽ പോലും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
ഹെറാത് പ്രവിശ്യയിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. അതേസമയം ഹെറാത്തിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുമിച്ചു പ്രവേശനം നല്‍കുന്നത് അവസാനിപ്പിച്ചു. ആഴ്ചയിലെ വ്യത്യസ്ത ദിവസങ്ങള്‍ പുരുഷന്മാർക്കും സ്ത്രീകൾക്കുംവേണ്ടി നീക്കിവയ്ക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കു പ്രവേശനം. മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയതായി അഫ്ഗാന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ആഴ്ചയിലെ രാജ്യത്ത് ബുര്‍ഖ നിര്‍ബന്ധമാക്കി ഏതാനും ദിവസം മുമ്പ് താലിബാന് ഉത്തരവിറക്കിയിരുന്നു
gulf
SHARE THIS ARTICLE