All Categories

Uploaded at 4 months ago | Date: 14/01/2022 14:04:26

 

 

 

തൊടുപുഴ :സർക്കാർ ആശുപത്രിയിൽ അനാശാസ്യം നടത്തിയെന്ന പരാതിയിൽ  ഒരു ജീവനക്കാരൻ പോലീസ് പിടിയിലായി .തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിലാണ്  നേരം വെളുത്തതെ കലാപരിപാടി തുടങ്ങി  പിടിയിലായത് .ഇവിടെ ദിവസ വേതനടിസ്ഥാനത്തിൽ  ജോലി ചെയ്യുന്ന ഇലക്ട്രീഷ്യനാണ് സഹ പ്രവർത്തകരുടെ ഒറ്റിനെ തുടർന്ന് പിടിയിലായത് .കോവിഡ് ഐസൊലേഷൻ  വാർഡിനു സമീപം ഇയാൾക്ക്  വിഹാരം നടത്താനായി  ഒരു മുറി നല്കിയിരുന്നുവത്രെ .ഈ മുറിയിലും  അതുപോലെ മറ്റു ചില മുറികളിലും  ഇയാൾ  സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നതായി നാളുകളായി പരാതി ഉയർന്നിരുന്നു .ഇയാളെ നീക്കം ചെയ്യണമെന്ന് പത്തുമാസം മുൻപ് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും  രാഷ്ട്രീയ സമ്മർദ്ദത്താൽ നടപടി ഉണ്ടായില്ല .ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുപ്പിനു വരുന്ന സ്ത്രീകളെയും  ഇയാൾ  വലയിലാക്കിയിരുന്നതായും  പറയപ്പെടുന്നു .രാഷ്ട്രീയ സ്വാധീനത്താൽ  ദിവസ വേതനത്തിന്  ഇവിടെ വര്ഷങ്ങള്ക്കു  മുൻപ് ഇവിടെയെത്തിയ ഇയാൾ ഇവിടെ ജോലി ചെയ്തിരുന്ന യുവതിയെയാണ് സ്നേഹിച്ചു വിവാഹം ചെയ്തത് .ഇലക്ട്രീഷ്യനാണെങ്കിലും ആശുപത്രിയുടെ ചുമതലക്കാരായ  ഡോക്ടർമാരെ പോലും ഇയാൾ വകവയ്ക്കാറില്ലത്രേ .

ദിവസ വേതനത്തിന് നിയമിക്കപെടുന്നവർ വര്ഷങ്ങളായി  ഇവിടെ തുടരുന്നത് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട് .ഭരണാനുകൂല ആളുകളെ മാത്രം നിയമിക്കുന്നതിനാൽ  പാർട്ടി നേതാക്കൾക്ക്  പോലും ഇവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല .എല്ലാവരും  പാർട്ടിക്കാരാണെന്നാണ് പറയുന്നത് .പാർട്ടികളുടെ ബലത്തിൽ അനാശാസ്യം  നടത്തുന്നവരെ എങ്കിലും  പിന്തുണയ്ക്കാതിരിക്കാൻ  രാഷ്ട്രീയ നേതാക്കൾ തയ്യാറാകണമെന്നാണ്  ജനങ്ങളുടെ ആവശ്യം .

 ജില്ലാ ആശുപത്രിയിൽ മാധ്യമ പ്രവർത്തകർ വാർത്ത ശേഖരിക്കാൻ എത്തിയാൽപോലും  പാർക്കിങ് ഫീസ് വാങ്ങുന്ന സ്ഥിതിയുമുണ്ട് .ഇവിടെ സെക്യൂരിറ്റി ജോലി നോക്കുന്നവർ പലപ്പോഴും  രോഗികളോടും  മാധ്യമ പ്രവർത്തകരോടും  മോശമായും പെരുമാറുന്നു .ഇതൊന്നും ചോദിയ്ക്കാൻ  ഒരു രാഷ്ട്രീയ നേതാവും തയ്യാറല്ല .കാരണം ഇവാൻ നമ്മുടെ പാർട്ടിക്കാരനാണെന്നാണ് ഇവർ പറയുന്നത് .

പട്ടാപകൽ  സർക്കാർ ആശുപത്രിയിൽ നിന്നും പിടി കൂടിയവനെ കേസിൽ നിന്നൊഴിവാക്കാൻ  സുപ്രിം കോടതി ഉത്തരവാണത്രേ പോലീസ് പറയുന്നത് .പ്രായ പൂർത്തിയായ യുവാവിനും യുവതിയ്ക്കും  ഒരുമിച്ചു കഴിയാമത്രേ.അത് സർക്കാർ ചിലവിൽ വേണോ പോലീസ്‌സേ എന്നാണ് ജനം ചോദിക്കുന്നത് .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.