തൊടുപുഴ :തൊടുപുഴയിൽ പലചരക്കു കട കത്തിക്കുവാൻ ശ്രെമം . വാട്ടർ അതോറിട്ടി റോഡിൽ വെളിയത്ത് ലോഡ്ജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓലിക്കൽ ഷാജിയുടെ കടയ്ക്കാണ് സാമൂഹിക വിരുദ്ധർ തീവച്ചതു .ശനിയാഴ്ച രാവിലെ സ്ഥാപനം തുറക്കുവാൻ എത്തിയപ്പോഴാണ് ഒരുവശത്തു തീപിടിച്ച നിലയിൽ കണ്ടത് .തീ പടർന്നപ്പോൾ ഇതിനോട് ചേർന്ന് ശുദ്ധജലം പോകുന്ന പൈപ്പിന് തീപിടിച്ചു ,പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെ തുടർന്ന് തീയണയുകയായിരുന്നു .അതല്ലായിരുന്നെങ്കിൽ സ്ഥാപനം പൂർണ്ണമായും കത്തി നശിക്കുകയും സമീപത്തു നിരവധി ആളുകൾ താമസിക്കുന്ന ലോഡ്ജിലേക്ക് തീ പടർന്നു വൻ ദുരന്തം ഉണ്ടാകുമായിരുന്നു .അയ്യായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് . ഒരാൾ കടയ്ക്കു തീവെച്ച ശേഷം ഓടി മറയുന്ന ദൃശ്യം സി സി ടി വി യിൽ ലഭിച്ചിട്ടുണ്ട് .തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി .വിരലടയാള വിദക്തരും തെളിവുകൾ ശേഖരിച്ചു .
ഏതാനും നാൾ മുൻപ് ലോഡ്ജിൽ നിന്നും ഒരാളെ ഒഴിവാക്കിയിരുന്നു .ഇതിന്റെ വിരോധമാണോ തീ വയ്ക്കാൻ കാരണമെന്ന സംശയവും ഉയർന്നിട്ടുണ്ട് .
idukki
SHARE THIS ARTICLE