All Categories

Uploaded at 5 months ago | Date: 20/12/2021 17:12:31

.

 

 

തൊടുപുഴ: നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ അപ്രായോഗികവും ജനദ്രോഹപരവുമാണെന്ന്‌എല്ലാരാഷ്‌ട്രീയ പാര്‍ട്ടികളുംസംഘടനകളുംവ്യക്തമാക്കിയിട്ടും പ്ലാനില്‍ നിരവധി അപാകതകളുണ്ടെന്ന്‌ചെയര്‍മാനും സമ്മതിക്കുകയും ചെയ്തിട്ടും . അവയെല്ലാം പരിഹരിക്കുമെന്ന ഒഴുക്കന്‍ പ്രസ്‌താവന നടത്തുന്നതല്ലാതെ അപാകതകള്‍എന്തെല്ലാമെന്നോ എങ്ങനെ പരിഹരിക്കുമെന്നോ എത്രകാലംവേണ്ടിവരുമെന്നോഅദ്ദേഹംവ്യക്തമാക്കുന്നി ല്ലെന്നു  ട്രാക്ക് പ്രസിഡന്റ് എം .സി .മാത്യു വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി .

നഗരമധ്യത്തിലെ 12 റോഡുകള്‍ 24 മീറ്റര്‍വീതിയിലും 10 റോഡുകള്‍ 18 മീറ്റര്‍വീതിയിലും 17 റോഡുകള്‍ 12 മീറ്റര്‍വീതിയിലുംവാര്‍ഡുകളിലെ നിരവധി റോഡുകള്‍ 8 മീറ്റര്‍വീതിയിലുംവികസിപ്പിക്കുന്നതിന്‌ ഭൂമിമരവിപ്പിച്ചിരിക്കുകയാണ്‌. കൂടാതെമറ്റ്‌ നിരവധി പദ്ധതികള്‍ക്കായി ഏക്കര്‍കണക്കിന്‌ ഭൂമിയുംമരവിപ്പിച്ചിട്ടുണ്ട്‌. മാസ്റ്റര്‍ പ്ലാനില്‍ഭേദഗതിവരുത്താനുള്ള നടപടി ക്രമങ്ങള്‍ക്ക്‌ദീര്‍ഘകാലംവേണ്ടിവരുന്നതാണ്‌. ഭൂമിയുടെ ക്രയവിക്രയങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പണയപ്പെടുത്തലുകളുംഅനന്തമായിസ്‌തംഭിച്ചിരിക്കുന്നു.പ്ലാനിന്റെ നോട്ടിഫിക്കേഷന്‍ താത്‌ക്കാലികമായിസ്റ്റേചെയ്‌തുകൊണ്ട്‌ പരിഹാര ശ്രമങ്ങളിലേക്ക്‌കടന്നാല്‍ അനാവശ്യമായി ജനങ്ങളുടെമേല്‍അടിച്ചേല്‍പ്പിച്ച ഭൂമിമരവിപ്പിക്കല്‍ നടപടിഒഴിവാകും. ഇതിനായി നഗരസഭ പ്രമേയം പാസ്സാക്കിസര്‍ക്കാരിനെ സമീപിക്കേണ്ടത്‌ അനിവാര്യമാണ്‌. ഇതിനായികൗണ്‍സിലില്‍അവതരിപ്പിക്കപ്പെട്ട പ്രമേയംതള്ളിക്കളഞ്ഞതാണ്‌ഇപ്പോഴുള്ള പ്രതിസന്ധി.

പ്ലാനില്‍ അനിവാര്യമായമാറ്റങ്ങള്‍ വരുത്താന്‍ പ്ലാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുക, വാര്‍ഡുസഭകളില്‍ ചര്‍ച്ച ചെയ്യുക, വിദഗ്‌ധ സമിതിയുടെസഹായത്തോടെ പഠനം നടത്തുകതുടങ്ങിയകാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ല. മാസ്റ്റര്‍ പ്ലാന്‍ നഗരസഭ ചര്‍ച്ച ചെയ്‌തില്ല എന്ന പോരായ്‌മയുംതിരുത്തപ്പെടണം.ഇതിനായി പരാതി നല്‍കാനുള്ളസമയംദീര്‍ഘിപ്പിച്ചതുകൊണ്ട്‌ മാത്രം ഫലമില്ല. ഇതെല്ലാംചെയ്യുന്നതിന്‌ ഗസറ്റ്‌ നോട്ടിഫിക്കേഷന്‍ താത്‌ക്കാലികമായിമരവിപ്പിക്കുകതന്നെ ചെയ്യണം.നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുകഎന്നാല്‍അത്‌ പ്രസിദ്ധീകരണത്തിന്‌ അയക്കുന്നതിന്‌ മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കപ്പെടുകഎന്നതാണ്‌. ഇത്‌ പ്ലാനില്‍ഏതൊരുമാറ്റംവരുത്തുന്നതിനും കൗണ്‍സിലിന്‌ പൂര്‍ണ്ണ അധികാരം നല്‍കും. ഇക്കാര്യത്തില്‍എന്തിന്‌ തര്‍ക്കിക്കണം?

മുന്‍സിപ്പല്‍ ചെയര്‍മാന്‍ വകുപ്പ്‌മന്ത്രിയെയുംചീഫ്‌ ടൗണ്‍ പ്ലാനറെയുംകണ്ടശേഷം നടത്തിയ പ്രസ്ഥാവനയില്‍മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കാന്‍ നിയമമില്ലഎന്നാണ്‌ പറയുന്നത്‌. ഏതെങ്കിലുംരാഷ്‌ട്രീയ പാര്‍ട്ടികളോസംഘടനകളോപ്ലാന്‍ റദ്ദാക്കണമെന്നആവശ്യം നാളിതുവരെഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ പ്രസ്ഥാവന ദുരുദ്ദേശപരമാണ്‌. പ്ലാന്‍ നോട്ടിഫിക്കേഷന്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പി .ജെ .. ജോസഫ്‌എം .എൽ .എ .വകുപ്പ്‌മന്ത്രിക്ക്‌ നല്‍കിയ നിവേദനം പരിഗണിച്ച്‌ആവശ്യമായ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ്‌അഡീഷണല്‍ചീഫ്‌സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പറവൂര്‍ നഗരസഭയിലെ നോട്ടിഫിക്കേഷന്‍മരവിപ്പിച്ച ഘട്ടത്തില്‍ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളുംഇപ്പോഴുംസര്‍ക്കാരില്‍ നിക്ഷിപ്‌തമാണ്‌.മരവിപ്പിക്കപ്പെട്ട ഭൂമികള്‍ഏതെല്ലാമെന്ന്‌ചൂണ്ടിക്കാട്ടുകയുംഅതിരുകളില്‍കൊടി നാട്ടുകയുംചെയ്യുന്ന പ്രതിഷേധ പരിപാടി ട്രാക്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്‌.ഇതിന്‌ ആരുടെയും അനുമതിഇല്ലെന്നും ജനങ്ങളില്‍അശങ്ക പരത്താനാണെന്നും ചെയര്‍മാന്‍ ആരോപിച്ചിരിക്കുന്നു. ഇക്കാര്യത്തിന്‌ ആരുടെയും അനുമതിആവശ്യമില്ലെന്നുംതങ്ങളുടെ ഭൂമി അന്യായമായി നഗരസഭ മരവിപ്പിച്ചതിലുള്ളപ്രതിഷേധവുംമരവിപ്പിച്ച ഭൂമിയുടെഏറ്റെടുക്കല്‍ അനന്തമായി നീണ്ടുപോകുമെന്ന

 

ആശങ്കയുമാണ്‌ ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. കോടിക്കണക്കിന്‌ രൂപ വേണ്ടിവരുന്ന ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ നഗരസഭക്കോസര്‍ക്കാരിനോ സാമ്പത്തികശേഷി ഇല്ല എന്ന തിരിച്ചറിവാണ്‌ ഈ ആശങ്കയുടെഅടിസ്ഥാനം. ജനങ്ങളെ അപലപിക്കാനല്ല അവരുടെആശങ്കകള്‍കൃത്യമായമറുപടിയിലൂടെദുരീകരിക്കാനാണ്‌ ചെയര്‍മാന്‍ ശ്രമിക്കേണ്ടത്‌.

അപാകതകള്‍നിറഞ്ഞ മാസ്റ്റര്‍ പ്ലാനിന്റെഉത്തരവാദികള്‍ആര്‌എന്നതുസംബന്ധിച്ച്‌വാദപ്രതിവാദംരൂക്ഷമാവുകയാണ്‌. എത്ര തന്നെ വാദപ്രതിവാദങ്ങള്‍ നടത്തിയാലുംയു.ഡി.എഫ്‌ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ജെസ്സിആന്റണിആണ്‌ ചര്‍ച്ച കൂടാതെ പ്ലാന്‍ കൗണ്‍സിലിനെ കൊണ്ട്‌അംഗീകരിപ്പിച്ച്‌ഗസറ്റ്‌ നോട്ടിഫിക്കേഷന്‌അയച്ചത്‌ എന്ന കാര്യം നിഷേധിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ഒരുമുന്നണിക്കുംഒറ്റക്ക്‌ ഭൂരിപക്ഷം ഇല്ലാതിരുന്ന കൗണ്‍സിലില്‍എല്‍.ഡി.എഫ്‌, ബി.ജെ.പികൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ്‌ഇക്കാര്യങ്ങള്‍ നടന്നത്‌എന്ന്‌വ്യക്തമാണ്‌. ഈ സാഹചര്യത്തില്‍ പ്രതികളെ അന്വേഷിച്ചുള്ള പരസ്‌പര പോരാട്ടംതുടരുന്നത്‌ജനങ്ങള്‍ അകപ്പെട്ട അഗാധപ്രതിസന്ധി വിസ്‌മരിക്കാന്‍ ഇടയാക്കും.എല്ലാവരുംകൂടിഅംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ തിരുത്തി പുതുക്കിയ പ്ലാന്‍ തയ്യാറാക്കാന്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്‌എല്ലാവരുംഒന്നിച്ച്‌ നിന്ന്‌ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്‌.

സംഭവിച്ച തെറ്റുകളുടെ പാപഭാരംജനങ്ങളുടെചുമലില്‍വീഴുന്നത്‌ ഒഴിവാക്കാന്‍ എല്ലാകക്ഷികളുംസഹകരിച്ച്‌ നോട്ടിഫിക്കേഷന്‍ താത്‌ക്കാലികമായിമരവിപ്പിക്കുന്നതിന്‌ നഗരസഭ പ്രമേയം പാസ്സാക്കിസര്‍ക്കാരിനെ സമീപിക്കാന്‍ തയ്യാറാകണമെന്ന്‌ട്രാക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു .

 

ടി .എം . ശശി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.