ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സ്വപ്നക്കൂട് പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം ജൂലൈ പതിനഞ്ചിന് തൊടുപുഴയിൽ .timely news image

    തൊടുപുഴ :സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന സോഷ്യൽ മീഡിയ ഗ്രൂപ് അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച സ്വപ്നക്കൂടിന്റെ നിർമ്മാണം  പൂർത്തിയായി .   ജൂലൈ പതിനഞ്ചാം തിയതി രാവിലെ പത്തുമണിക്ക് പണികഴിപ്പിച്ച ഭവനത്തിൽ  നടക്കുന്ന ലളിതമായ ചടങ്ങിൽ   പി.ജെ ജോസഫ്  എം എൽ എ ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കും .രാഷ്ട്രീയ സാമൂഹിക നേതാക്കൾ സന്നിഹിതരായിരിക്കും    തൊടുപുഴ- ഉടുമ്പന്നൂർ റോഡിൽ  പള്ളിക്കാമുറി ജംഗ്ഷനിൽ നിന്നും  800 മീറ്റർ മാറിയുള്ള  അഞ്ചു സെന്റ് സ്ഥലമാണ് ഈ കുടുംബത്തിനു വേണ്ടി ഗ്രൂപ് വാങ്ങിച് ഭവനം നിർമ്മിച്ചത്.   യൂറോപ്പിൽ തന്നെ ഒരു പക്ഷെ ആദ്യമായാവും കേവലം ഒരു സോഷ്യൽ മീഡിയ ഗ്രൂപ് ഇങ്ങനെയൊരു സംരംഭത്തിനായി ഇറങ്ങുന്നതും അത് സാക്ഷാൽകരിക്കുന്നതും . സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്സിനു ഈ ആദ്യ ഉദ്യമവിജയം ഇനിയും കഷ്ടത അനുഭവിക്കുന്ന നാട്ടിലെ ജനസമൂഹത്തിന് കൈത്താങ്ങാകുവാൻ നൂതന ആശയങ്ങളുമായി മുന്നിട്ടിറങ്ങുവാനുള്ള പ്രചോദനവുമാണ് .   എല്ലാവരുംകൂടി ഒത്തുചേർന്നപ്പോൾ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി ഹലോ ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിന് പ്രസക്തിയുണ്ടായി . കഴിഞ്ഞ വർഷങ്ങളിലായി ഗ്രൂപ് ചെയ്‌ത പല കാര്യങ്ങളും സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതോടൊപ്പം പ്രളയദുരിതത്തിൽ കഷ്ട്ടപെട്ട ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങ് ആകുക എന്നുള്ളത് ഈ ഗ്രൂപ്പിലെ ഒരോ അംഗങ്ങൾക്കും അഭിമാനമാണ് …   ഗ്രൂപ് ഏറ്റെടുത്തു നടത്തിയ ഈ ഉദ്യമത്തിനു തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും നേതൃത്വം വഹിച്ചത്  ഹലോ ഫ്രണ്ട് സ് ഗവേണിംഗ് ബോഡി അംഗമായ വിൻസെന്റ് പറയന്നിലം , കമ്മിറ്റി അംഗങ്ങളായ ജോജോ വിച്ചാട്ട് , ജെയിംസ് തെക്കേമുറി , ജോസ് വള്ളാടിയിൽ ,,നിർമ്മാണത്തിന് നേതൃത്വം നൽകിയ  രാജേഷ് തോമസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് നടന്നത് .Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International