മതപരമായ വിവേചനം കാണിച്ചതിനാല്‍ അര്‍ജന്റീനയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണം ; ഇസ്രായേല്‍ ഫിഫയില്‍ പരാതി നല്‍കിtimely news image

ജറുസലേമില്‍ ജൂണ്‍ ഒന്‍പതിന് നടക്കാനിരുന്ന സന്നാഹ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് അര്‍ജന്റീനയ്‌ക്കെതിരെ പരാതിയുമായി ഇസ്രായേല്‍. മത്സരം ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസ്രായേല്‍ ഫിഫയില്‍ പരാതി നല്‍കിയത്. അര്‍ജന്റീന മത്സരത്തില്‍ പങ്കെടുത്താല്‍ മെസ്സിയുടെ ജെഴ്‌സിയും ചിത്രങ്ങളും കത്തിക്കുമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേലിന്റെ നീക്കം. അതേസമയം, ലോകകപ്പില്‍ മതപരമായ വിവേചനം കാണിച്ച അര്‍ജന്റീനയെ പുറത്താക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70ാം വാര്‍ഷികത്തിലാണ് ടെഡി സ്റ്റേഡിയത്തിലാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് പറഞ്ഞ പലസ്തീനിലും ലോകവ്യാപകമായും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം മത്സരം ഉപേക്ഷിക്കുകയാണെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. മെസ്സിയടക്കമുള്ള ടീമിലെ സീനിയര്‍ താരങ്ങള്‍ മത്സരത്തിനെതിരേ രംഗത്ത് വരികയും ഇത് മത്സരം ഉപേക്ഷിക്കുന്നതിലേക്ക് വഴിയൊരുക്കുകയുമായിരുന്നു.Kerala

Gulf


National

International