ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് പരാജയം ; തോല്‍വി വഴങ്ങി ഇന്ത്യ ഫൈനലില്‍timely news image

ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് പരാജയം. ഒരു ഗോള്‍ നേട്ടത്തിന് ശേഷമാണ് ഇന്ത്യയുടെ തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാന്റ് വിജയം സ്വന്തമാക്കിയ്ത്. പരാജയം നേരിട്ടെങ്കിലും ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലില്‍ ഇടംനേടി. മത്സരത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ സുനില്‍ ഛേത്രി ഇന്ത്യയ്ക്കു വേണ്ടി വലക്കുലുക്കി. ഡി ജോംഗ്, ഡയര്‍ എന്നിവരാണ് ന്യൂസിലാന്‍ഡിനു വേണ്ടി ഗോളുകള്‍ നേടിയത്. അതേസമയം, മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. ഗോള്‍ ശരാശരിയില്‍ ന്യൂസിലാന്റ് പിന്നിലാണ്. അടുത്ത മത്സരത്തില്‍ കെനിയക്ക് ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ-ന്യൂസിലന്റ് ഫൈനല്‍ മത്സരം നടക്കും. ന്യൂസിലാന്റിനെതിരായ മത്സരത്തി ല്‍ ഗോള്‍ നേടിയ ഛേത്രിയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. അവസാനം കളിച്ച ഏഴു ഹോം മത്സരങ്ങളിലും ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഛേത്രി സ്വന്തമാക്കിയത്.Kerala

Gulf


National

International