സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; പി.സി ജോർജിനോട് ജെസ്‌നയുടെ സഹോദരിtimely news image

കോട്ടയം: ജെസ്‌നയുടെ തിരോധാനത്തിൽ കുടുംബത്തെ ആക്ഷേപിച്ച പി.സി ജോർജിനെതിരെ ജെസ്‌നയുടെ സഹോദരി ജെപി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നാണ് അവർ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്‍റെ പിതാവിനെതിരേ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ തിരക്കണം. സഹായിക്കാന്‍ എന്ന പേരില്‍ ഒരുപാട് പേര്‍ വരുന്നുണ്ട്. ഇത്തരക്കാരെല്ലാം തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെയാണ് പെരുമാറുന്നത്. ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കണമെങ്കിൽ അവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്ന് പിസി ജോർജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതിന്‍റെ ദുഃഖവുമായി കഴിയുന്ന തങ്ങളുടെ സാഹചര്യം മനസിലാക്കണം ആരെങ്കിലും പറയുന്നത് കേട്ട് വെറുതെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. മാധ്യമങ്ങള്‍ വിഷയത്തില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, വരുന്നവരില്‍ ചിലര്‍ തങ്ങളോട് കരഞ്ഞ് കാമറയ്ക്ക് മുന്നില്‍ പറയാന്‍ ആവശ്യപ്പെട്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. ഇത്തരക്കാര്‍ ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെഫി ആവശ്യപ്പെട്ടു.കുടുംബത്തിനെതിരേ ഇത്തരമൊരു സാഹചര്യത്തില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന്‍ തയാറാകണമെന്നും ജെഫി വീഡിയോയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.Kerala

Gulf


National

International