മദ്യലഹരിയിൽ അപകടം ;തുടർന്ന് ലോറി ഡ്രൈവറെ മർദ്ദിച്ചു ;പോലീസുകാരെന്നു പറഞ്ഞു നാട്ടുകാർക്ക് ഭീഷണി ,മൂക സാക്ഷികളായി തൊടുപുഴ പോലീസുംtimely news image

    തൊടുപുഴ :കാഞ്ഞിരമറ്റം ബൈപാസ് റോഡിൽ കാഞ്ഞിരമറ്റം ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിലുരസയിത് സംഘർഷത്തിൽ കലാശിച്ചു. മദ്യപിച്ച യുവാക്കൾ വന്ന കാർ ടാങ്കർ ലോറിയിൽ തട്ടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാക്കൾ ടാങ്കർ ഡ്രൈവറെ അകാരണമായി മർദിക്കുകയായിരുന്നു.തങ്ങൾ പോലീസ് കാരാണെന്നും എസ് ഐ ബന്ധുവാണെന്നും പറഞ്ഞ് ചോദ്യം ചെയ്യാന്നെത്തിയ നാട്ടുകാരേയും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞു വക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി. പോലീസ് സംഘം നോക്കി നില്ക്കെ യുവാക്കൾ നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പോലീസ് ഇവർ വന്ന വാഹനത്തിൽ തന്നെ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊടുപുഴ പട്ടണത്തിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.Kerala

Gulf


National

International