ജനപ്രീതി കുറയുമ്പോൾ മോദി പുറത്തെടുക്കുന്ന പഴയ നമ്പറാണ് വധഭീഷണിയെന്ന് കോൺഗ്രസ്timely news image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മാവോയിസ്റ്റ് വധഭീഷണിയുണ്ടെന്ന വാർത്തയെ പരിഹസിച്ച് കോൺഗ്രസ്. ജനപ്രീതി ഇടിയുന്ന സമയത്ത് ഇത്തരം 'ഭീഷണി'ക്കഥകൾ പുറത്തെടുക്കുന്നത് മോദിയുടെ പഴയ നമ്പറാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ''ഈ വാർത്ത പൂർണമായും അസത്യമാണെന്ന് താൻ പറയുന്നില്ല. പക്ഷെ ഇത്തരം വധഭീഷണി കഥകൾ മെനയുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് വധഭീഷണി സംബന്ധിച്ച വാർത്തകൾ കൂടുതലും പുറത്തു വരിക. അതുകൊണ്ട് മോദിക്ക് വധഭീഷണിയുണ്ടെന്ന റിപ്പോർട്ടിൽ‌ എത്രത്തോളം സത്യമുണ്ടെന്ന് പരിശോധിക്കേണ്ട കാര്യമാണെന്നും'' സഞ്ജയ് നിരുപം പറഞ്ഞു. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെല്ലാം മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രാജീവ് ഗാന്ധിയെ വധിച്ച രീതിയിൽ മോദിയെ കൊലപ്പെടുത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.Kerala

Gulf


National

International