സ​മരം, നി​പ്പ ഭീതി: മ​ണ്‍സൂ​ണ്‍ ആ​സ്വ​ദി​ക്കാ​ന്‍ ആ​ളി​ല്ല



timely news image

ആ​ല​പ്പു​ഴ: തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ത​ര്‍ക്ക​ത്തി​നു പി​ന്നാ​ലെ നി​പ്പ ഭീ​ഷ​ണി​യും കൂ​ടി എ​ത്തി​യ​തോ​ടെ കാ​യ​ല്‍ ടൂ​റി​സം പ്ര​തി​സ​ന്ധി​യി​ല്‍. ഹൗ​സ് ബോ​ട്ടു​ക​ള്‍ക്ക് ജൂ​ണ്‍ 15 വ​രെ അ​ഡ്വാ​ന്‍സ് ബു​ക്കി​ങ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​പ്പ ഭീ​തി​യെ തു​ട​ര്‍ന്ന് എ​ല്ലാം ഒ​റ്റ​യ​ടി​ക്കു ക്യാ​ന്‍സ​ലാ​യി. ഹൗ​സ്ബോ​ട്ടു​ക​ളി​ല്‍ സ​വാ​രി ബു​ക്ക് ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം പി​ന്മാ​റി​യ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളി​ല്‍ ഉ​ണ്ടാ​യ​ത്.  വേ​ത​ന വ​ര്‍ധ​ന ആ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ഉ​ണ്ടാ​യ ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന് ഭൂ​രി​പ​ക്ഷം ബോ​ട്ടു​ക​ളും ദി​വ​സ​ങ്ങ​ളോ​ളം ഓ​ടാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ശ്നം ഇ​തു​വ​രെ പൂ​ര്‍ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല. മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് കാ​യ​ല്‍ യാ​ത്ര​യ്ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മാ​യ​ത് നി​പ്പ ഭീ​തി​യാ​ണ്.  പ്ര​തി​സ​ന്ധി​ക​ള്‍ മ​ണ്‍സൂ​ണ്‍ ടൂ​റി​സ​ത്തി​ലൂ​ടെ മ​റി​ക​ട​ക്കാ​നാ​വു​മെ​ന്ന മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി. ക​ഴി​ഞ്ഞ മ​ണ്‍സൂ​ണ്‍ സീ​സ​ണി​ല്‍ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 8.5 ശ​ത​മാ​ന​വും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 13.5 ശ​ത​മാ​ന​വും വ​ര്‍ധ​ന​വ് ഉ​ണ്ടാ​യി​രു​ന്നു. ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ചൂ​ട് ക​ന​ക്കു​ന്ന സ​മ​യം കാ​യ​ല്‍ സ​വാ​രി തേ​ടി ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന സ്ഥി​രം ടൂ​റി​സ്റ്റു​ക​ളു​ണ്ട്.  ഗ​ള്‍ഫ് സ്കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​വ​ധി​ക്ക് അ​ട​യ്ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ളും മ​ണ്‍സൂ​ണ്‍ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ എ​ത്താ​റു​ണ്ട്. ഈ ​സീ​സ​ണി​ല്‍ ആ​യു​ര്‍വേ​ദ ചി​കി​ത്സ ല​ക്ഷ്യം വെ​ച്ചെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും കു​റ​വ​ല്ല. മ​ണ്‍സൂ​ണ്‍ ആ​ഘോ​ഷി​ക്കാ​ന്‍ 30 ശ​ത​മാ​നം വ​രെ കി​ഴി​വ് പ​ല ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 11ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​വാ​ണ് 2017ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​എ​ന്നാ​ല്‍ ഇ​ക്കാ​ല്ലം നി​പ്പ ജാ​ഗ്ര​ത സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യും ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ആ​ല​പ്പു​ഴ​യി​ലും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ആ​ല​പ്പു​ഴ​യി​ല്‍ നി​പ്പ​യി​ല്ലെ​ന്ന ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നു ക​ഴി​ഞ്ഞു. മ​ഴ​യ്ക്കൊ​പ്പം കാ​യ​ല്‍ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് വി​വി​ധ പാ​ക്കേ​ജു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.​മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച ആ​യു​ര്‍വേ​ദ റി​സോ​ര്‍ട്ടു​ക​ളും ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങി.​കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ന​വം​ബ​ര്‍ മു​ത​ല്‍ മാ​ര്‍ച്ച് വ​രെ​യു​ള്ള നി​ര​ക്കി​നെ​ക്കാ​ള്‍ വ​ള​ടെ കു​റ​വാ​യി​രി​ക്കും മ​ണ്‍സൂ​ണ്‍ കാ​ല​ത്തെ ചാ​ര്‍ജ്. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല്‍ക്കു​ന്ന വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ചി​ത്ര​മാ​ണ് മി​ക്ക ടൂ​റി​സം വെ​ബ്സൈ​റ്റു​ക​ളും സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും.  ഹൗ​സ്ബോ​ട്ട് മേ​ഖ​ല​യി​ല്‍ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ചേ​മ്പ​റി​ല്‍ സം​യു​ക്ത ഹൗ​സ്ബോ​ട്ട് ഓ​ണേ​ഴ്സ് സം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ടെ​യും ച​ര്‍ച്ച ചേ​രും.



Kerala

Gulf


National

International