ക്ഷീര കർഷകർക്കുള്ള ആനുകൂല്യം നഷ്ടപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധംtimely news image

. തൊടുപുഴ :കരിമണ്ണൂർ പഞ്ചായത്ത്  2018 _ 2019 സമ്പത്തിക വർഷം  പ്രളയ ദുരിതത്തിൽ കഷ്ടതയനുഭവിക്കുന്ന  ക്ഷീരകർഷകരെ സഹായിക്കുന്നതിനായി  10 ലക്ഷം രൂപയും ഇളംദേശം 'ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 1 ലക്ഷം രൂപയും, ഉൾപ്പെടെ    11 ലക്ഷം രൂപ അനുവദിച്ചിരുന്നു .5 ലക്ഷം വീതമുള്ള രണ്ട് ചെക്കും 1 ലക്ഷത്തിന്റെ മറ്റൊരു ചെക്കും കരിമണ്ണൂർ പഞ്ചായത്ത് പരിധിയിലുള്ള  മിൽമ ബൂത്തുകളിൽ പാലളക്കുന്ന കർഷകർക്ക്  ഇൻസറ്റീവ്  കൊടുക്കുവാൻ ഇളംദേശം ബ്ലോക്ക്  ക്ഷീര വികസന എസ്റ്റൻഷൻ ഓഫീസർ ക്കു 2019  മാർച്ച് 26  തീയതി  കൈമാറിയതായി ഗ്രാമപഞ്ചായത്തുഅധികൃതർ പറഞ്ഞു ., ബന്ധപ്പെട്ട ഓഫീസർ   പ്രസ്തുത ചെക്കുകൾ മാർച്ച് 3l ന് മുൻപായി   ഒരു വട്ടം  ട്രഷറിയിൽ ഹാജരാക്കിയതായി പറയപ്പെടുന്നു .' തികച്ചും നിരുത്തരവാദിത്ത്വപരമായ നിലപാടുമായി   മാസങ്ങളോളം മേൽപറഞ്ഞ  ചെക്കുകൾ കൈവശം വച്ച ശേഷം   കഴിഞ്ഞ മാസം 17-9 -2019 ൽ ഉദ്ദേശം 6 മാസത്തിനു ശേഷം ഇദ്ദേഹം   കരിമണ്ണൂർ പഞ്ചായത്തിൽ ചെക്കുകൾ  തിരികെ ഏൽപിച്ചു ,   പ്രളയകൊടുതിയിലും കാലീത്തീറ്റ വില വർദ്ധനവിലും കഷ്ടതയനുഭവിക്കുന്ന കർഷകർക്ക്  2018- 2019 വർഷം പ്രഖ്യാപിച്ച  ക്ഷേമബത്ത വിതരണം നടത്താൻ പറ്റാതെ പഞ്ചായത്ത് ഭരണസമിതി ഏറെ ബുദ്ധിമുട്ടുകയാണിപ്പോൾ. ഔദ്യോഗിക  ക്യത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഓഫീസറുടെ   കൃത്യവിലോപത്തെക്കുറിച്ച് വകുപ്പ്തലന്വോഷണം   നടത്തി ക്ഷീരകർഷകർക്ക് കിട്ടേണ്ട ക്ഷേമബത്ത എത്രയും വേഗത്തിൽ  വിതരണം നടത്താൻ വേണ്ടുന്ന നടപടികൾ കൈകൊള്ളണമെന്ന് കർഷകർ  ആവശ്യപ്പെട്ടു .Kerala

Gulf


National

International