ഹൈറേഞ്ചില്‍ കനത്ത മഴ; ദുരിതക്കയത്തില്‍ മുങ്ങി മലയോരംആനച്ചാലില്‍ ഉരുള്‍പൊട്ടി;timely news image

രാജാക്കാട്‌: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈറേഞ്ച്‌ മേഖലയില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നതിനൊപ്പം ലക്ഷങ്ങളുടെ കൃഷി നാശവുമുണ്ടായി.രാജകുമാരി,രാജാക്കാട്‌ ബൈസണ്‍വാലി പഞ്ചായത്തുകളിലാണ്‌ ഏറെയും നാശനഷ്ട്‌ങ്ങള്‍ ഉണ്ടായിരിക്കുന്നത്‌.ശക്‌തമായ കാറ്റും മഴയും ശമനമില്ലാതെ തുടരുന്നതിനാല്‍ മലയോരമേഖല ഭീതിയിലാണ്‌. കനത്ത കാറ്റിലും മഴയിലും മലയോരമേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വര്‍ദ്ധിക്കുകയാണ്‌.എന്നു രാവിലെ ഉണ്ടായ ശക്‌തമായ കാറ്റിനെ തുടര്‍ന്ന്‌ മുരിക്കുംതൊട്ടി പിച്ചാപ്പിള്ളിയില്‍ ജോര്‍ജിന്റെ വീടിന്‌ മുകളിലേക്ക്‌ ആറരയോടെ വന്‍മരം കടപുഴകി വീണു. ടീന്‍ഷീറ്റുപയോഗിച്ച്‌ മേഞ്ഞ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. വീടിനകത്തുണ്ടായിരുന്ന രണ്ട്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ശബ്ദം കേട്ട്‌ വീട്ടില്‍ നിന്നും ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു. വീടിന്റെ അതിരില്‍ നിന്നിരുന്ന ഗ്രാന്‍റ്റിസ്‌ മരമാണ്‌ കടപുഴകി വീണത്‌.മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ സമീപവാസികള്‍ ശ്രെമിച്ചെങ്കിലും വന്‍ മരമായിതിനാല്‍ പരാജയപ്പെടുകയായിരുന്നു തുടര്‍ന്നാണ്‌ അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ്‌ എത്തി മരം മുറിച്ച്‌ നീക്കിയത്‌.ഏകദേശം രണ്ടു ലക്ഷം രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു വീടിന്‌ സമീപത്തായി അപകട ഭീക്ഷണി ഉയര്‍ത്തി നിരവധി മരങ്ങളാണ്‌ ഉള്ളത്‌.എന്നാല്‍ മരങ്ങള്‍ മുറിക്കുന്നതിന്‌ അനുമതിയില്ലാത്തതിനാല്‍ ഭീക്ഷണി തുടരുകയാണ്‌. പഞ്ചായത്ത്‌ വില്ലേജ്‌ പോലീസ്‌ അധികൃതര്‍ സ്ഥലത്ത്‌ എത്തി മേല്‍നടപ്പികള്‍ സ്വികരിച്ചു. രാജകുമാരി നോര്‍ത്ത്‌ കാവുമറ്റത്തില്‍ ഏലിയാസിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റെടുടുത്തു.രാവിലെ ഉണ്ടായ ശക്‌തമായ കാറ്റിനെ തുടര്‍ന്ന്‌ ഓട്‌ മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീടിനകത്തു കിടന്ന്‌ ഉറങ്ങിയിരുന്ന ഏലിയാസിന്റെ തലയില്‍ ഓട്‌ പതിച്ച്‌ ആഴത്തില്‍ മുറിവേറ്റു. ഇദ്ദേഹത്തെ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏലിയാസിന്റെ ഭാര്യഏലിയാമ്മയും മകന്‍ സന്തോഷും വീടിന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു.പഴക്കം ചെന്ന മേല്‍ക്കൂരയാണ്‌ അപകടത്തിന്‌ കാരണമായത്‌. മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന്‌ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഭക്ഷണ സാധനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. കയറി കിടക്കുവാന്‍ മറ്റൊരിടമില്ലാതെ വിഷമിക്കുകയാണ്‌ ഈ കുടുംബം.ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്ത്‌ എത്തി മേല്‍നടപടികള്‍ സ്വികരിച്ചു.രാജകുമാരി ഗ്രാമപഞ്ചായത്ത്‌ നിവാസികള്‍ ജാഗ്രതപാലിക്കണമെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.റ്റി.എല്‍ദോ പറഞ്ഞു അപകടം സംഭവിച്ച ഇരു വീടുകളും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തമ്പാറ പൊലീസ്‌ സ്റ്റേഷന്‌ സമീപത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്‌ മുകളിലേക്ക്‌ കാട്ടുമരം ഒടിഞ്ഞുവീണു.സമീപത്തായി നിന്നിരുന്ന വന്‍ മരം കേടുബാധയെ തുടര്‍ന്ന്‌ വട്ടം ഒടിഞ്ഞു ക്വാര്‍ട്ടേഴ്‌സിന്‌ മുകളിലേക്ക്‌ പതിക്കുകയായിരുന്നു എസ്‌.ഐ. രാധാകൃഷ്‌ണനും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്‌ മുകളിലേക്കാണ്‌ മരം പതിച്ചത്‌.എസ്‌.ഐയും കുടുംബവും നാട്ടില്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയ്‌ക്കും ഭിത്തിയ്‌ക്കും വിള്ളല്‍ സംഭവിച്ചു.കൂടാതെ എസ്‌.ഐ. വിനോദ്‌ കുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍ക്കൂരയിലേക്കും പോലീസ്‌ സ്റ്റേഷന്‌ മുകളിലേക്കും ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ വന്‍ അപകട ഭീക്ഷണിയാണ്‌ ഉയര്‍ത്തുന്നത്‌. അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാന്‍ വനം വകുപ്പ്‌ അനുമധി നല്‍കാത്തതിനാല്‍ ഭീതിയിലാണ്‌ പോലീസ്‌ ഉദ്യോഹസ്ഥര്‍ രാജാക്കാട്‌: ശ്‌കതമായ മഴയില്‍ രാജാക്കാട്‌ മേഖലയിലും വ്യാപാക നാശനഷ്‌ടം. കള്ളിമായിലിയില്‍ വീടിന്‌ മുകലില്‍ മരംവീണ്‌ അടുക്കള തകര്‍ന്നു. പഴയവിടുതി മുക്കുടി റൂട്ടില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ്‌ രോഡ്‌ പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ രണ്ട്‌ ദിവസ്സമായി ചോരാതെ പെയ്യുന്ന ശക്തമായ മഴയില്‍ വന്‍ നാശനഷ്‌ടമാണ്‌ ഹൈറേഞ്ച്‌ മേഖലയില്‍ ഉമ്‌ടായിരിക്കുന്നത്‌. രാജാക്കാട്‌ പഞ്ചായത്തിലും വിവിധ ഇടങ്ങളില്‍ വീട്‌ മുകലിലേയ്‌ക്ക്‌ മരം ഒടിഞ്ഞ്‌ വീണ്‌ വന്‍ നാശനഷ്‌ടമുമ്‌ടായി. വെലുപ്പ്‌ നാലുമണിയോടെ ശക്തമായി ഉണ്ടായ കാറ്റില്‍ കള്ളിമാലി മേവലത്താനത്ത്‌ മോഹനന്റെ വീടിന്റെ അടിക്കളയ്‌ക്ക്‌ മുകളിലേയ്‌ക്ക്‌ സമീപത്തുനിന്നും മരം ഒടിഞ്ഞ്‌ വീണ്‌ അപകടമുണ്ടായി അടുക്കള പൂര്‍ണ്ണമായി തകര്‍ന്നു. ശക്തമായ മഴയില്‍ അടുക്കളയിലേയ്‌ക്ക്‌ വെള്ളം ഇറങ്ങി മണ്‍ഭിത്തി നനഞ്ഞ്‌ കുതിര്‍ന്ന അവസ്ഥയിലാണ്‌. മഴ തോരാതെ പെയ്‌താല്‍ വീട്‌ പൂര്‍ണ്ണമായി തകര്‍രുമെന്ന ഭീതിയിലാണ്‌ മോഹനനും കുടുംബവും. ശക്തമായ മഴയില്‍ ഒവുകിയെത്തിയ വെള്ളപ്പാച്ചിലില്‍ പഴയവിടുതി- മുക്കുടില്‍ രൂട്ടില്‍ നിന്നും തിരിഞ്ഞ്‌ പോകുന്ന പൂക്കളത്ത്‌പടി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ്‌ റോഡ്‌ പൂര്‍ണ്ണമായി തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലയ്‌ക്കുകയും ചെയ്‌തു. ബാക്കിയുള്ള ഭാഗവും ഏത്‌ നിമിഷവും ഇടിഞ്ഞ്‌ വീഴുമെന്ന അവസ്ഥയിലായിരിക്കുന്നതിനാല്‍ കാല്‍നടയായി പോലും ഇതുവഴി കടന്നുപോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. പൂക്കളത്ത്‌ പാടി ഭാഗത്തുള്ളവര്‍ക്ക്‌ പുറം ലോകവുമായിള്ള ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ താല്‍ക്കാലികമായിട്ടെങ്കിലും റോഡ്‌ ഗതാഗതയോഗ്യമാകാതെ സാധിക്കാത്ത അവസ്ഥയിലാണ്‌. മഴ ശക്തമായി തന്നെ തുടര്‍ന്നാല്‍ ഇനിയും വന്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്‌.   Kerala

Gulf


National

International