മഴ ശക്തം; കല്ലാറുകൂട്ടി അണക്കെട്ട്‌ തുറന്ന്‌ വിട്ടുtimely news image

അടിമാലി: ശക്തമായ മഴയില്‍ അണക്കെട്ടുകലിലേയ്‌ക്കുള്ള നീരൊഴുക്ക്‌ വര്‍ദ്ധിച്ചു. ജലനിരപ്പ്‌ പരമാവധി സംഭരണ ശേഷിയില്‍ എത്തിയതോടെ കല്ലാറുകൂട്ടി അണക്കെട്ട്‌ തുറന്ന്‌ വിട്ടു. 456. 50 അടിയാമ്‌ കല്ലാറുകൂട്ടി അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. കഴിഞ്ഞ രണ്ട്‌ ദിവസ്സമായി തോരാതെ പെയ്യുന്ന ശക്തമായ മഴയില്‍ അമക്കെട്ടുകലിലേയ്‌ക്ക്‌ വന്‍തോതില്‍ നീരൊഴുക്ക്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. വൈദ്യുതി ഉല്‍പ്പാദനത്തിലും വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും ഉപയോഗത്തെക്കാള്‍ കൂടുതല്‍ വെള്ളമാണ്‌ ഓരോ സെക്കന്‌റിലും അണക്കെട്ടുകലിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നത്‌. ഇടുക്കി ജില്ലയിലെ പ്രദാന അണക്കെട്ടുകലില്‍ ഒന്നായ കല്ലാറുകൂട്ടി അണക്കെട്ട്‌ തുറന്ന്‌ വിട്ടു. പരമാവധി സംഭരണ ശേഷിയില്‍ ജലനിരപ്പ്‌ എത്തിയതോടെയാണ്‌ അണക്കെട്ട്‌ തുറന്ന്‌ വിട്ടത്‌. ജലനിരപ്പ്‌ പെട്ടന്ന്‌ ഉയരുവാനുള്ള സാധ്യത കണക്കിലെടുത്ത്‌അണക്കെട്ട്‌ മൂന്ന്‌ മണിയോടെ തുറന്ന്‌ വിടുവാന്‍ സാധ്യതയുണ്ടെന്ന്‌ ജില്ലാ കളക്‌ടര്‍ ജി ആര്‍ ഗോകുല്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. തുടര്‍ന്ന്‌ മൂന്ന്‌ മണിയ്‌ക്ക്‌ മുമ്പ്‌ തന്നെ അണക്കെട്ട്‌ തുറന്ന്‌ വിടുകയായിരുന്നു. നാലടി വീതം മൂന്ന്‌ ഷട്ടറുകളാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ താഴ്‌ത്തുന്നതിനും വൈകുവാന്‍ സാധ്യതയുണ്ട്‌.   Kerala

Gulf


National

International