നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം; റെക്കോര്‍ഡ് നേട്ടംtimely news image

പാരിസ്: സ്പാനിഷ് താരം റാഫേല്‍ നദാലിന് 11-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോല്‍പിച്ചാണു നദാലിന്റെ ഈ റെക്കോര്‍ഡ് നേട്ടം. സ്‌കോര്‍: 6-4, 6-3, 6-2.ഒരു ഗ്രാന്‍സ്‌ലാമില്‍ ഏറ്റവുമധികം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമാണ് നദാല്‍ ഇതോടെ എത്തിയത്നദാലിന്റെ 24-ാം ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇന്നത്തേത്. 17 ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങളാണ് ഇതുള്‍പ്പെടെ താരം സ്വന്തമാക്കിയത്. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്. ഈ വര്‍ഷം നദാലിനെ തോല്‍പിച്ച ഏക താരവും തീമാണ്. അതിനുള്ള മധുര പ്രതികാരം കൂടിയായി ഈ സ്വപ്നനേട്ടം.Kerala

Gulf


National

International