വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിന്‌ പൊന്‍തൂവലായി അക്രഡിറ്റേഷന്‍ ലഭിച്ചുtimely news image

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്‌ മുന്‍പന്തിയില്‍ നില്‍ക്കുന്ന വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിന്‌ പൊന്‍തൂവലായി അക്രഡിറ്റേഷന്‍ ലഭിച്ചു. നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ അക്രഡിറ്റേഷന്‍ ടീം 2018 മാര്‍ച്ച്‌ മാസത്തില്‍ നടത്തിയ വിശദമായ ഇന്‍സ്‌പെക്ഷനെ തുടര്‍ന്നാണ്‌ കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌ എഞ്ചിനീയറിംഗ്‌, ഇലക്‌ട്രോണിക്‌സ്‌ & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ എന്നീ ബ്രാഞ്ചുകള്‍ക്ക്‌ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്‌. കേരളത്തിലാകെ 156 എഞ്ചിനീയറിംഗ്‌ കോളേജുകള്‍ ഉള്ളതില്‍ (ഗവ., എയ്‌ഡഡ്‌ & സെല്‍ഫ്‌ ഫിനാന്‍സിംഗ്‌ ഉള്‍പ്പെടെ) 16 എഞ്ചിനീയറിംഗ്‌ കോളേജുകള്‍ക്കാണ്‌ അക്രഡിറ്റേഷന്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്‌. അതില്‍ 8 കോളേജുകള്‍ക്ക്‌ മാത്രമാണ്‌ നാലോ അതില്‍ കൂടുതലോ കോഴ്‌സുകള്‍ക്ക്‌ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്‌. 2011ല്‍ കോതമംഗലം രൂപതയുടെ കീഴില്‍ ആരംഭിച്ച വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജില്‍ ഇപ്പോള്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ ബ്രാഞ്ചുകളിലായി പഠനം നടത്തിവരുന്നു. ആറ്‌ ബി.ടെക്‌ കോഴ്‌സുകളും നാല്‌ പോസ്‌റ്റ്‌ ഗ്രാജ്വേഷന്‍ കോഴ്‌സുകളുമാണ്‌ വിശ്വജ്യോതിയില്‍ ഇപ്പോള്‍ ഉള്ളത്‌. 2011 മുതല്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിന്‌ ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ലഭിച്ചിട്ടുല്‌പ്‌. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്‌ കൂടുതല്‍ മികവ്‌ ഉല്‌പാക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലി സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി 2016ല്‍ എന്‍.ബി.എ. സര്‍ട്ടിഫിക്കേഷന്‌ തുടക്കമിട്ടു. വാഷിംഗ്‌ടണ്‍ അക്കോര്‍ഡ്‌ പ്രകാരം സാങ്കേതിക വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തില്‍ ഏകീകരിക്കുന്നതിനായി 10 മാനദണ്ഡങ്ങള്‍ അതിസൂക്ഷ്‌മമായി നിരീക്ഷിച്ചാണ്‌ അക്രഡിറ്റേഷന്‍ ടീം കോളേജിന്‌ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന്‌ ശുപാര്‍ശ ചെയ്‌തത്‌. കൂടാതെ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ റിസര്‍ച്ച്‌ & ഡവലപ്പ്‌മെന്റ്‌, ഫാബ്‌ലാബ്‌, ഐക്യുഎസി, മികവുറ്റ പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡ്‌, ഇന്‍ഡസ്‌ട്രി - ഇന്‍സ്‌റ്റിറ്റിയൂട്ട്‌ - ഇന്ററാക്ഷന്‍ എന്നിവയും കോളേജിന്‌ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ സുപ്രധാന പങ്കു വഹിച്ചു.   Kerala

Gulf


National

International