വൃദ്ധജനങ്ങള്‍ക്ക്‌ താല്‍ക്കാലിക താമസ സൗകര്യംഅമ്പാടി റസിഡന്‍സി ശ്രദ്ധേയമാകുന്നു.timely news image

വൃദ്ധജനങ്ങള്‍ക്ക്‌ താല്‍ക്കാലിക താമസ സൗകര്യം അമ്പാടി റസിഡന്‍സി ശ്രദ്ധേയമാകുന്നു. തൊടുപുഴ : വൃദ്ധസദനമല്ല, വൃദ്ധജനങ്ങള്‍ക്ക്‌ സുരക്ഷിതമായി താമസിക്കുവാന്‍ ഒരു വീട്‌. തൊടുപുഴ അച്ചന്‍കവലയിലുള്ള അമ്പാടി റസിഡന്‍സിയാണ്‌ വൃദ്ധജനങ്ങള്‍ക്കും മക്കള്‍ക്കും ആശ്വാസം പകരുന്ന സംവിധാനത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. ജോലി ആവശ്യത്തിനോ അല്ലാതെയോ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ മാതാപിതാക്കളെ സുരക്ഷിതമായി സംരക്ഷിക്കുവാനുള്ള സൗകര്യമാണ്‌ അമ്പാടി റസിഡന്‍സി ഒരുക്കിയിരിക്കുന്നത്‌. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ വൃദ്ധജനങ്ങള്‍ക്ക്‌ താമസിക്കുവാനുള്ള സൗകര്യമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ അച്ചന്‍കവലയില്‍ മെയിന്‍ റോഡില്‍ നിന്നും 200 മീറ്റര്‍ അകലെ പ്രകൃതിമനോഹരമായ സ്ഥലത്താണ്‌ ഈ വൃദ്ധസംരക്ഷണ കേന്ദ്രം. മൂന്നു നിലകളിലായി 60-ഓളം ആളുകള്‍ക്ക്‌ താമസ സൗകര്യമുണ്ട്‌. ഹോംലി ഫുഡ്‌, ഡോക്‌ടറുടെയും നഴ്‌സിന്റെയും സേവനം, യാത്രാസൗകര്യം, വൈ ഫൈ, റിക്രിയേഷന്‍ ആന്‍ഡ്‌ ഫിറ്റ്‌നസ്‌ സെന്റര്‍, വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം, പ്രഭാത സവാരിയ്‌ക്ക്‌ വിശാലമായ ഗ്രൗണ്ട്‌ തുടങ്ങി സൗകര്യങ്ങളേറെയാണ്‌.  ഒന്നോ, രണ്ടോ ദിവസത്തേയ്‌ക്ക്‌ വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട മക്കള്‍ക്ക്‌ ആശങ്ക കൂടാതെ മാതാപിതാക്കളെ ഇവിടെ പാര്‍പ്പിക്കാം എന്നത്‌ ഉപകാരപ്രദമാണെന്ന്‌ ഇതിനോടകം നിരവധിപ്പേര്‍ സാക്ഷ്യപ്പെടുത്തിയത്‌ തന്നെയാണ്‌ അമ്പാടി റസിഡന്‍സിയുടെ പ്രവര്‍ത്തകര്‍ക്ക്‌ സനത്‌#ോഷം പകരുന്നതെന്ന്‌ ഡയറക്‌ടര്‍ രാജീവ്‌ പുരുഷോത്തമന്‍ പറഞ്ഞു. വര്‍ഷങ്ങളായി വനിതകള്‍ക്കായി പേയിംഗ്‌ ഗസ്റ്റ്‌ സര്‍വ്വീസ്‌ നടത്തിവരുന്ന അമ്പാടി ഗ്രൂപ്പിന്റെ പുതിയ സംരംഭമാണിത്‌. തൊടുപുഴയിലെ പ്രമുഖ സ്വര്‍ണ്ണാഭരണവ്യാപാര ശാലയായ കെ. പുരുഷോത്തമന്‍ ആന്‍ഡ്‌ സണ്‍സ്‌ ഗോള്‍ഡന്‍ ജുവല്ലറിയുടെ സഹോദരസ്ഥാപനമാണ്‌ അമ്പാടി റസിഡന്‍സി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9495126126, 9496568303.    Kerala

Gulf


National

International