കാലു കൊണ്ടുള്ള കളിയില്‍ താരം പുറകിലല്ല ; നെയ്മറെ പിന്തള്ളി മുന്നേറ്റത്തിലും ശ്രമം നടത്തും ; ഗോള്‍വലക്കരികില്‍ നിന്നുള്ള സൂപ്പര്‍ താരത്തിന്റെ പ്രകടനങ്ങള്‍ വൈറല്‍timely news image

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച എഡേഴ്‌സണെ മറികടന്ന് ബ്രസീലിന്റെ ഒന്നാം നമ്പര്‍ ഗോളിയായി ആലിസണെയാണ് പരിഗണിച്ചരിക്കുന്നത്. അതേസമയം, നെയ്മറെ പിന്തള്ളി മുന്നേറ്റത്തിലും ശ്രമം നടത്തുമെന്നാണ് ആലിസണിന്റെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. ബ്രസീല്‍ പരിശീലനത്തിനിടെ ഗോള്‍ വലക്കരികില്‍ നിന്നു കൊണ്ടുള്ള താരത്തിന്റെ പ്രകടനങ്ങള്‍ ആലിസണിന്റെ ക്ലബായ റോമയുടെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കകം വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ആലിസണിന്റെ പ്രകടനങ്ങള്‍ തെളിയിക്കുന്നത് കാലു കൊണ്ടുള്ള കളിയില്‍ താരം പുറകിലല്ലെന്നാണ്. അതേ സമയം ഇരുപത്തിയഞ്ചുകാരനായ അലിസണ്‍ ലിവര്‍പൂളിലെത്തുമെന്നാണ് കരുതുന്നതെന്ന് ബ്രസീലിന്റെ ലിവര്‍പൂള്‍ താരം ഫിര്‍മിനോ പറഞ്ഞു. ലിവര്‍പൂളിനെ പറ്റി തന്നോട് അലിസണ്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ മറ്റു ഓഫറുകള്‍ താരത്തിനുണ്ടെന്ന കാര്യം തനിക്കറിയില്ലെന്നും ഫിര്‍മിനോ പറഞ്ഞു. 70 ദശലക്ഷം യുറോയെന്ന റെക്കോര്‍ഡ് തുകയാണ് താരത്തിനായി ലിവര്‍പൂള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഴവുകള്‍ വരുത്തിയ ഗോള്‍ കീപ്പര്‍ കാരിയസിന് പകരം ആലിസണെ ലിവര്‍പൂള്‍ പരിഗണിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏവരും പ്രതീക്ഷയോടെ വീക്ഷിക്കുന്നതും ഈ ട്രാന്‍സ്ഫര്‍ ആയിരിക്കും.Kerala

Gulf


National

International