മലയാളക്കരയെ ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസത്തിന്റെ സര്‍പ്രൈസ് സമ്മാനം ; ആവേശത്തോടെ ആരാധകര്‍timely news image

മലപ്പുറം: മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളായ മെസി ബ്രസീല്‍ ആരാധകരുടെ ഹൃദയത്തില്‍ പോലും ഇടം നേടിയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ അര്‍ജന്റീന കപ്പടിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ ഉള്‍പ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് താരം. മലയാളികളായ ആരാധകരെയും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയിലുള്ളത്. 22 സെക്കന്റ് ദൈര്‍ഘ്യമുള്‌ല വീഡിയോ മെസി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. അധികം വൈകാതെ തന്നെ വീഡിയോ ആരാധക ഹൃദയങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞുKerala

Gulf


National

International