ആ​ൾ‌​ക്കൂ​ട്ട​ക്കൊ​ല​പാ​ത​കം ഇ​ന്ത്യ​ൻ സം​സ്കാ​ര​മ​ല്ല: ഭ​ഗ​വ​ത്



timely news image

നാ​ഗ്പു​ർ: ആ​ൾ‌​ക്കൂ​ട്ട കൊ​ല​പാ​ത​കം ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​മ​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത്. ആ​അ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​മോ പാ​ര​മ്പ​ര്യ​മോ അ​ല്ല. അ​തു പാ​ശ്ച്യാ​ത്യ നാ​ടു​ക​ളി​ൽ നി​ന്നു ക​ട​ചം​കൊ​ണ്ടു ക​ട​ന്നു കൂ​ടി​യ​താ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. നാ​ഗ്പു​ർ ന​ഗ​ര​ത്തി​ലെ റ​ഷിം​ബാ​ഗ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​ർ​എ​സ്എ​സ് വി​ജ​യ ദ​ശ​മി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ ശ​ക്തി പ്രാ​പി​ക്കു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​ത്ത വ​ള​രെ​ക്കൂ​ടു​ത​ൽ ആ​ളു​ക​ൾ ലോ​ക​ത്തു മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ക്ക​ക​ത്തു​മു​ണ്ട്.   ഈ ​രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും അ​വ​ർ ശ്ര​മി​ക്കു​ന്നു. അ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ചെ​റു​ത്ത് നി​ല്പ് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മോ​ഹ​ൻ ഭ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​രെ തി​രി​ച്ച​റി​യാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി സം​ര​ക്ഷി​ക്കാ​നും സ​മു​ദ്ര​മേ​ഖ​ല​യി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലും നി​താ​ന്ത ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്താ​നും സൈ​നി​ക സ​ന്നാ​ഹം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​മു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.    എ​ല്ലാ​വ​രും സ​ഹ​വ​ർ​ത്ത​ത്തോ​ടെ ജീ​വി​ക്കു​ന്ന നാ​ടാ​വ​ണം ഇ​ന്ത്യ.  എ​ല്ലാ​വ​രും നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​വ​രും അ​നു​സ​രി​ക്കു​ന്ന​വ​രു​മാ​ക​ണം. ശ​ക്ത​മാ​യ ഇ​ന്ത്യ​യാ​ണ് ആ​ർ​എ​സ്എ​സ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സ്വ​യം സേ​വ​ക​ർ ഈ ​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും മോ​ഹ​ൻ ഭ​ഗ​വ​ത് ആ​വ​ശ്യ​പ്പെ​ട്ടു. ജ​മ്മു ക​ശ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി അ​നു​വ​ദി​ച്ചി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ​തി​നെ ആ​ർ​എ​സ്എ​സ് മേ​ധാ​വി പ്ര​കീ​ർ​ത്തി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രെ അ​ദ്ദേ​ഹം പേ​രെ​ടു​ത്തു പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ച്ചു. 



Kerala

Gulf


National

International