കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് മോദിയുടെ മറുപടി; തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മോദി



timely news image

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മോദി ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയായിരിക്കുന്നത്. ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് മോദി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് വലിയ ഒരു പാറക്കല്ലില്‍ ഇരുന്നാണ് മോദി വ്യായാമം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിള്‍ ടെന്നീസ് താരം മാനിക ബത്രയേയും ഫിറ്റ്‌നസ് ചലഞ്ചില്‍ മോദി വെല്ലുവിളിക്കുകയും ചെയ്തു.കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചാലഞ്ച് തുടങ്ങിവെച്ചത്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കുമെന്ന് മോദി അറിയിച്ചതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.



Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International