ലോകകപ്പ് ആവേശവുമായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ; എറണാകുളത്തെ കുമ്പളം അര്‍ജന്റീനയും ബ്രസീലുമായിtimely news image

ലോകം ലോകകപ്പ് ആവേശത്തിലാണ്. സോഷ്യല്‍മീഡിയയില്‍ പല ടീമുകളുടെയും കളിക്കാരുടെയും പേരില്‍ ഗ്രൂപ്പുകളും പേജുകളും തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ എറണാകുളം അര്‍ജന്റീനയും ബ്രസീലുമായി രൂപമെടുത്തിരിക്കുകയാണ്. എറണാകുളും കുമ്പളം സെന്ററിന് വടക്കും തെക്കുമാണ് അര്‍ജന്റീനയും ബ്രസീലുമായി മാറിയിരിക്കുന്നത്. ലോകകപ്പ് എത്തിയതോടെ ആഘോഷങ്ങള്‍ക്ക് മാറ്റുക്കൂട്ടാന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഒരു വാട്ട്‌സാപ്പ് കൂട്ടായ്മയാണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്‌സിയണിഞ്ഞ് ഗ്രാമവഴികളില്‍ ആരാധകരെ കാണാം. ആവേശം കുട്ടാന്‍ നാസിക് ദോളിന്റെ അകമ്പടിയും ഉണ്ട്. കുമ്പളം വടക്കേ അറ്റത്ത് നിന്ന് അര്‍ജന്റീന ഫാന്‍സ് ഇറങ്ങിയപ്പോള്‍ കുമ്പളം സൗത്തില്‍ ബ്രസീല്‍ ഫാന്‍സ് ആഘോഷം തുങ്ങി കഴിഞ്ഞു. ലോക കപ്പ് മല്‍സരങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണുവാനാണ് ഇവരുടെ തീരുമാനം. ബ്രസീല്‍ ആരാധകര്‍ കുമ്പളം സൗത്തിലും അര്‍ജന്റീന കുമ്പളം സെന്ററിലും ബിഗ് സ്‌ക്രീന്‍ ഒരുക്കും.Kerala

Gulf


National

International