നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി; കസ്റ്റംസ് പിടിച്ചെടുത്തത് 10 കോടിയിലധികം രൂപയുടെ കറന്‍സിtimely news image

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – കൊച്ചി- ദുബായ് വിമാനത്തിലാണിയാൾ എത്തിയത്.അമേരിക്കൻ ഡോളറാണ് കറൻസികളിൽ അധികവും. ഇന്ന് പുലർച്ചെ 4.30നുള്ള എമിറേറ്റ്സ്  വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്.  വിമാനം കൊച്ചിയിൽ സാങ്കേതിക തകരാറിനേത്തുടർന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കിടെയാണ് കറൻസിയുമായി ഇയാളെ പിടികൂടിയത്.Kerala

Gulf


National

International