അട്ടപ്പാടിയില്‍ ഭവാനിപ്പുഴ നിറഞ്ഞൊഴുകി തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തിtimely news image

പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനിപ്പുഴ നിറഞ്ഞൊഴുകി തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തി. മണ്ണാര്‍ക്കാട് സ്വദേശികളായ സുഗുണനെയും ഭാര്യ വത്സലയെയുമാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തുരുത്തില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഇവര്‍. ഭവാനിപ്പുഴ പലയിടങ്ങളിലും കരകവിഞ്ഞൊഴുകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭവാനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഇതോടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൃഷി ആവശ്യത്തിനായി പുഴക്കരയില്‍ സ്ഥാപിച്ചിരുന്ന പമ്പ് ഹൗസുകളിലെല്ലാം വെള്ളം കയറി. അപകടഭീഷണിയിലാണ് ചുരംറോഡ്. കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷി നാശമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡുകള്‍ പലതും തകര്‍ന്നു. ചുരത്തിലും കനത്ത മഴ തുടരുന്നതിനാല്‍ അട്ടപ്പാടിയിലേക്കുള്ള യാത്ര ദുഷ്‌കരമാണ്.Kerala

Gulf


National

International