പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നുtimely news image

കൊച്ചി: പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. പറവൂര്‍ കോട്ടുവള്ളിയില്‍ രണ്ട് ക്ഷേത്രങ്ങളിലാണ് വന്‍ കവര്‍ച്ച നടന്നത്. വടക്കന്‍ പറവൂര്‍ തൃക്കപുരം ദേവീക്ഷേത്രത്തില്‍ തിരുവാഭരണം അടക്കം 30 പവനും 65000 രൂപയും മോഷണം പോയി. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനാണ് കവര്‍ന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ശ്രീനാരായണ ക്ഷേത്രത്തിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ട്ടപെട്ടതായാണ് പ്രാഥമികമായി തിട്ടപെടുത്തിയത്. തൃക്കവരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. പൊലീസ് പരിശോധന നടത്തുകയാണ്.Kerala

Gulf


National

International