കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു



timely news image

ശ്രീനഗര്‍: കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സാംബ ജില്ലയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംബയിലെ ചംബ്ലിയാല്‍ സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെച്ചത്. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​ണ്ട്. രാം​ഗ​ഢ് സെ​ക്ട​റി​ലെ ബാ​ബ ചംബ്ലിയാല്‍ ഔ​ട്ട്പോ​സ്റ്റ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​ന്നു പു​ല​ർ​ച്ചെ പാ​ക് റേ​ഞ്ചേ​ഴ്സ് വെ​ടി​വ​യ്പ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്. എ​സ്ഐ ര​ജ​നീ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ രാം ​നി​വാ​സ്, ജ​തി​ന്ദ​ർ സിം​ഗ്, കോ​ൺ​സ്റ്റ​ബി​ൾ ഹ​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ജ​വാ​ൻ​മാ​രെ സ​ത്വാ​രി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റംസാനിനോട് അനുബന്ധിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. 2003ലാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. 2018ല്‍ മാത്രമായി 1000 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.



Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International