ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പട്ടു; ഒറ്റപ്പെട്ട് വടാട്ടുപാറയിലെ പ്രദേശവാസികള്‍timely news image

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പട്ടു. രണ്ട് ആദിവാസി ഊരുകളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നു കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്തു തിരമാലകളുടെ ഉയരം 3.7 മീറ്റർ വരെയാകാം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും കേരള, കർണാടക തീരങ്ങളിലും പോകരുതെന്നു കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന്  കോഴിക്കോട് ജില്ലയിലെ രണ്ട് പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം താലൂക്കിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൈപ്പുഴ എസ്‌കെവി  എൽപിഎസ്, പുന്നത്ര സെന്റ് ജോസഫ്സ് ഹൈസ്കൂൾ, അയർക്കുന്നം ജിഎൽപിഎസ്, മണർകാട് ജിയുപിഎസ് എന്നിവിടങ്ങളിലാണു ക്യാംപുകൾ.Kerala

Gulf


National

International