ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു ; പരിക്കേറ്റ യുവാവ് ചികിത്സയില്‍timely news image

കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ് അവശനായ അനന്ത കൃഷ്ണന്‍ ചികിത്സയിലാണ്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപിച്ചാണ് രണ്ടുപേരും ചേര്‍ന്ന് അനന്ത കൃഷ്ണനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ ഗനേഷ് കുമാര്‍. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന അമ്മ ഷീനയെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ടെങ്കില്‍ കേസ്‌കൊടുക്കാന്‍ വെല്ലുവിളിച്ചുവെന്നും ഷീന പറയുന്നു. അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Kerala

Gulf


National

International