ശിരോവസ്ത്രം നിർബന്ധം, ഇറാനിലെ ചെസ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ താരം പിന്മാറിtimely news image

മുംബൈ: ഏഷ്യൻ നാഷൻസ് കപ്പ് (ഏഷ്യൻ ടീം) ചെസ് ചാംപ്യൻഷിപ്പിൽ നിന്നും വനിതാ ഗ്രാൻഡ്‌ മാസ്റ്ററും മുൻ ജൂനിയർ ലോക ചാംപ്യനുമായ സൗമ്യ സ്വാമിനാഥൻ പിൻമാറി. മത്സരത്തിനു വേദിയാകുന്ന ഇറാനിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ശിരോവസ്ത്ര നിയമത്തിനോടുള്ള എതിർപ്പ് മൂലമാണ് ദേശീയ താരത്തിന്‍റെ പിന്മാറ്റം. ഇക്കാര്യം സൗമ്യ തന്നെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഇറാനിലെ നിർബന്ധിത ശിരോവസ്ത്ര നിയമം, തന്‍റെ വ്യക്തിപരമായ അവകാശങ്ങൾ ഹനിക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ തന്‍റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഏക മാർഗം അവിടെ പോകാതിരിക്കുക എന്നതാണ്. കളിക്കാർക്ക് മതപരമായ വേഷം നിർബന്ധമാക്കരുതെന്നും സൗമ്യ കൂട്ടിച്ചേർത്തു.Kerala

Gulf


National

International