പാലാരിവട്ടം അഴിമതി: ടി.ഒ സൂരജിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളിtimely news image

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ അറസ്റ്റിലായവരിൽ കിറ്റ്കോ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിനു മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി സുമീത് ഗോയൽ രണ്ടാം പ്രതി എം.ടി തങ്കച്ചൻ എന്നിവരുടെയും ജാമ്യാപേക്ഷകൾ കോടതി തള്ളി. പാലം പണിക്കു കരാർ ലഭിച്ച ആർഡിഎസ് പ്രൊജക്ടിന്‍റെ മാനേജിങ് ഡയറക്ടറാണ് സുമീത് ഗോയൽ. പണിയുടെ ചുമതലയുണ്ടായിരുന്ന ആർബിഡിസികെ മുൻ എജിഎം ആണ് തങ്കച്ചൻ. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് കേസിൽ നാലാം പ്രതിയാണ്. പാലാരിവട്ടം പാലത്തിന്‍റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന കേസിൽ നാൽപ്പതു ദിവസമായി റിമാൻഡിലാണ് പ്രതികൾ. പ്രതികൾ സ്വാധീനമുള്ളവരെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജാമ്യാപേക്ഷയെ എതിർത്തിരുന്നു. മൂന്നു പേർക്കുമെതിരെ തെളിവുകൾ ശക്തമെന്നാണ് വിജിലൻസിന്‍റെ വാദം. ഇത് അംഗീകരിച്ച കോടതി ഇവരുടെ ജാമ്യാപേക്ഷകൾ തള്ളുകയായിരുന്നു.Kerala

Gulf


National

International