ബി​ജെ​പി​യു​ടെ ത്രി​പു​ര മോ​ഡ​ൽ കേരളത്തിൽ പ​രീ​ക്ഷി​ക്കാ​ൻ സി​പി​എം



timely news image

കൊ​ച്ചി: ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​പ്ര​ചാ​ര​ണ​ത്തി​ന്‍റെ മാ​തൃ​ക കേ​ര​ള​ത്തി​ൽ പ​രീ​ക്ഷി​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്നു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം ശേ​ഷി​ക്കെ​യാ​ണു പു​തി​യ മാ​ർ​ഗ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം.ത്രി​പു​ര​യി​ൽ സി​പി​എ​മ്മി​ന് തു​ട​ർ​ഭ​ര​ണം ല​ഭ്യ​മാ​ക്കു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണു പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. സ​ർ​ക്കാ​രി​നോ​ടോ പാ​ർ​ട്ടി​യോ​ടോ ക​ടു​ത്ത എ​തി​ർ​പ്പു സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും പ​രാ​ജ​യ​മു​ണ്ടാ​യ​തു പ്ര​ചാ​ര​ണ​ത്തി​ൽ ബി​ജെ​പി സ്വീ​ക​രി​ച്ച വ്യ​ത്യ​സ്ത രീ​തി മൂ​ല​മെ​ന്നാ​ണു സി​പി​എം നി​രീ​ക്ഷ​ണം.  പു​റ​ത്തു നി​ന്നു​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ക​രെ​യെ​ത്തി​ച്ച് ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ചു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു ത്രി​പു​ര​യി​ൽ ബി​ജെ​പി ന​ട​ത്തി​യ​ത്. ബൂ​ത്തു​ത​ലം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​യാ​യും കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും ജാ​തി രാ​ഷ്‌​ട്രീ​യ​വും ഉ​ൾ​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​ച​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കു കേ​ന്ദ്രീ​ക്കാ​നാ​യെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ പ്ര​ചാ​ര​ണം. ഇ​തി​നാ​യി  മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ ക​ഴി​യു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ലോ​ക്ക​ൽ, ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പ​ട്ടി​ക​യി​ൽ യു​വാ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കാ​നും നി​ർ​ദേ​ശം. ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​രെ ജി​ല്ല​യ്ക്ക് പു​റ​മേ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രാ​യി നി​യ​മി​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് വ​രെ​യു​ള്ള കാ​ലം ഇ​വ​ർ ചു​മ​ത​ല​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണം. ഇ​തി​നു പാ​ർ​ട്ടി പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കും. പാ​ർ​ട്ടി​ക്ക് സ്വാ​ധീ​നം കു​റ​ഞ്ഞ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​കും മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ർ  പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കു​ക.  പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ക‌ൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും ലോ​ക്ക​ൽ, ബ്രാ​ഞ്ച് ത​ല​ങ്ങ​ളി​ൽ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ട രീ​തി​യി​ൽ അ​ത​തു പ്ര​ദേ​ശ​ങ്ങ​ളെ ഒ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ഇ​തി​നു വേ​ണ്ട ക്യാം​പെ​യ്നു​ക​ൾ പ്ര​ത്യേ​കം ആ​സൂ​ത്ര​ണം ചെ​യ്യും.ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം സ​ജീ​വ​മാ​ക്കി. ക​ഴി​ഞ്ഞ 27, 28, 29 തീ​യ​തി​ക​ളി​ലാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തി​രു​ന്നു.  സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് സി​പി​എം - എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​പ്രാ​യ​ങ്ങ​ളും സ്വ​രൂ​പി​ച്ചു. ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ർ​ക്കാ​രി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ പാ​ർ​ട്ടി ചെ​യും. ഓ​രോ പാ​ർ​ട്ടി​യം​ഗ​ത്തി​നും ബൂ​ത്ത് പ​രി​ധി​യി​ലെ നി​ശ്ചി​ത വീ​ടു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി​യാ​ണു പ്ര​വ​ർ​ത്ത​നം. ഇ​ത​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​വി​ര​ശേ​ഖ​ര​ണ​വും അ​ടു​ത്ത ഘ​ട​ത്തി​ൽ പാ​ർ​ട്ടി ന​ട​ത്തും. ഇ​ത്ത​ര​ത്തി​ൽ വീ​ടു​ക​ളു​ടെ എ​ണ്ണം തി​രി​ച്ച് ന​ൽ​കി പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ക്യാം​പെ​യ്നു​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​ണ് സി​പി​എം ല​ക്ഷ്യ​മി​ടു​ന്ന​ത്.  ഇ​തോ​ടൊ​പ്പം ലോ​ക്ക​ൽ ക​മ്മി​റ്റി ത​ല​ത്തി​ലും ര​ണ്ടു മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കും. നി​ല​വി​ൽ ഒ​രു മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി ത​ല​ത്തി​ലു​ണ്ട്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യോ അ​ല്ലെ​ങ്കി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളേ​യോ ആ​ണ് സാ​ധാ​ര​ണ നി​ല​യി​ൽ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രാ​യി നി​യ​മി​ക്കാ​റു​ള്ള​ത്. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സും പാ​ർ​ട്ടി ന​ൽ​കും. ഇ​തി​നു പു​റ​മേ​യാ​ണ് ഒ​രു മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​നെ കൂ​ടി നി​യ​മി​ക്കു​ന്ന​ത്. പാ​ർ​ട്ടി നേ​താ​ക്ക​ള​ല്ലാ​ത്ത, ജ​ന​സ​മ്മ​ത​നാ​യ ആ​ളെ​യാ​ണ് ഇ​തി​നു പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും പാ​ർ​ട്ടി പ​റ​യു​ന്നു. 



Kerala

Gulf


National

International