ചലച്ചിത്ര- സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; കേന്ദ്രത്തിന് പങ്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍timely news image

ന്യൂഡൽഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ചലച്ചിത്ര- സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ. ബിഹാർ കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബിജെപിക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  ജയ് ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങൾ വര്‍ധിക്കുന്നുവെന്നും ഇതിൽ ആശങ്കയറിയിച്ചുമാണ് ചലച്ചിത്ര- സാമൂഹ്യ പ്രവര്‍ത്തകര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്. ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അപര്‍ണസെന്‍, രേവതി തുടങ്ങിയ 49 പേര്‍ ഒപ്പിട്ടതായിരുന്നു കത്ത്. ഇതിനു പിന്നാലെ രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പാക്കാനും പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സുധീര്‍ ഓജയാണ് കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് കേസെടുക്കാൻ ബിഹാർ കോടതി ഉത്തരവിട്ടത്.Kerala

Gulf


National

International