കൂടത്തായി കൊലപാതക പരമ്പര: കട്ടപ്പനയിലെ ജ്യോത്സ്യൻ ഒളിവിൽtimely news image

കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിൽ കട്ടപ്പനയിലെ ജ്യോത്സ്യനും പങ്കുള്ളതായി സൂചന. ജോളിയുടെ ആദ്യ ഭർത്താവ് റോയ് മരിക്കുമ്പോൾ ശരീരത്തിൽ ഏലസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണമാണ് കട്ടപ്പനയിലെ ജ്യോത്സ്യനിൽ എത്തിയിരിക്കുന്നത്. കൊലപാതക വാർത്തകൾ മാധ്യമങ്ങളിൽ വന്നത് മുതൽ ഇയാൾ ഒളിവിൽ പോയതായാണ് വിവരം. അതേസമയം പ്രതികളെ നാളെ ഹാജരാക്കാന്‍ താമരശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. റിമാൻഡിലുള്ള പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചു. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.Kerala

Gulf


National

International