ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തേക്കും; രക്ഷിക്കാൻ ആവശ്യപ്പെട്ടത് അടുത്ത ബന്ധുtimely news image

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക്, കോടതിയിൽ നിയമ സഹായം നൽകുന്നതിനായി അഡ്വ. ബി.എ ആളൂർ എത്തിയേക്കുമെന്ന് സൂചന. ജോളിയുടെ അടുത്ത ബന്ധുക്കളാണ് തന്നെ സമീപിച്ചിരുന്നതെന്ന് ആളൂർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസിന്‍റെ പുരോഗതി അറിഞ്ഞതിനു ശേഷം മാത്രം മുന്നോട്ടു പോയാൽ മതിയെന്നും ബന്ധുക്കൾ തന്നോട് പറഞ്ഞുവെന്നും ആളൂർ കൂട്ടിച്ചേർത്തു. ബന്ധുക്കൾ ആവശ്യപ്പെട്ടാൽ തീർച്ചയായും കേസുമായി മുന്നോട്ട് പോകും. പ്രാഥമിക അന്വേഷണം അവസാനിക്കാൻ 15 ദിവസമെങ്കിലും വേണം. അതിനു മുമ്പ് കേസിനെ കുറിച്ച് ഒന്നും പറയാൻ സാധിക്കില്ലെന്നും ആളൂർ വ്യക്തമാക്കി. നേരത്തെ, സഹോദരനും രണ്ടാം ഭർത്താവ് ഷാജുവും ഉൾപ്പെടെയുള്ളവർ ജോളിക്ക് നിയമസഹായം നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ജോളിക്കു വേണ്ടി ആളൂരിനെ സമീപിച്ച ആ അടുത്ത ബന്ധു ആരാണ് എന്ന ചോദ്യം ഉയരുന്നിട്ടുണ്ട്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിലും​ സൗമ്യ വധക്കേസിലും പ്രതികൾക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. ക്രൂരന്മാരായ പ്രതികൾക്കു വേണ്ടി ഹാജരായ ആളൂർ, അന്നു വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സൗമ്യയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് ആളൂരായിരുന്നു. അതേസമയം, കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് താമരശേരിയിലെ അഭിഭാഷകര്‍ വ്യക്തമാക്കി. പ്രതികളായ മാത്യുവിന്‍റെയും പ്രജികുമാറിന്‍റെയും ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചെങ്കിലും  ആരും വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായില്ല. ജാമ്യം ലഭിക്കാന്‍ പ്രയാസമുള്ള കേസാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്. അതിനടെ, മാത്യുവിനുവേണ്ടി കോഴിക്കോട്ടുള്ള അഭിഭാഷകന്‍ ഹാജരാകാൻ തയ്യാറായിട്ടുണ്ട്.Kerala

Gulf


National

International