ശത്രുപക്ഷത്തെ സംഘടനയായി കാണുന്നില്ല; എൻഎസ്എസ് ശരിദൂരം പുനഃപരിശോധിക്കണം; കോടിയേരിtimely news image

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമെന്ന എൻ.എസ്.എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായത്തിലെ അംഗങ്ങള്‍ ഈ നിലപാട് അംഗീകരിക്കുന്നില്ല. ഇടതു മുന്നണി എൻഎസ്എസിനെ ശത്രുപക്ഷത്തല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്‍റെ ആശങ്കകൾ സർക്കാർ ആവശ്യമായ പരിഗണനയോടെ കേൾക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരേ അതിരൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു‌. സർക്കാർ​ രാഷ്​ട്രീയ നേട്ടത്തിനായി ജനങ്ങൾക്കിടയിൽ സവർണ- അവർണ വേർതിരിവുണ്ടാക്കുകയാണ്. ഇത്തരം ചേരിതിരിവ് ഉണ്ടാക്കി സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനമെന്ന പേരിൽ ജനങ്ങളിൽ ജാതീയ വേർതിരിവുണ്ടാക്കാനാണ് സംസ്ഥാന​ സർക്കാർ ശ്രമിച്ചത്​. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.Kerala

Gulf


National

International