കേന്ദ്ര സര്‍ക്കാര്‍ ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കരുത് : കത്തോലിക്ക കോണ്‍ഗ്രസ്timely news image

  തൊടുപുഴ : ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം. ആര്‍സിഇപി കരാറിലൂടെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും തീരുവ ഇല്ലാതെ സ്വതന്ത്ര ഇറക്കുമതി അനുവദിക്കുന്നപക്ഷം രാജ്യത്തെ ആഭ്യന്തര ഉദ്പാദന മേഖല തകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയും ചെറുകിട വ്യവസായ മേഖലയും കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ ആര്‍. സി. ഇ പി. യില്‍ അടിയിന്തര രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആര്‍സിഇപി യുടെ അഭിപ്രായ രൂപീകരണത്തില്‍ ഉദ്യോഗസ്ഥ മേല്‍ക്കോയ്മയാണ് അപകടം സൃഷ്ടിച്ചിരിക്കുന്നതെന്നും, ഉടന്‍ രാജ്യത്തിന്റെ ആഭ്യന്തര ഉല്പന്ന നിരയെ സംരക്ഷിക്കുവാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകണം- ബിജു പറയന്നിലം പറഞ്ഞു. ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പുവച്ചതിന്റെ ദൂരവ്യാപകമായ പരിണത ഫലം കാര്‍ഷിക മേഖല ഉള്‍പ്പെടെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ നിന്നും ആര്‍സിഇപിയ്ക്ക് എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  Kerala

Gulf


National

International