അന്ധരായ കുരുന്നുകളോടും കരുണയില്ലാതെ സര്‌ക്കാര്‍ ഉദ്യോഗസ്ഥര്‍നീതിയ്‌ക്കായി ഈ കുരുന്നുകള്‍ ധര്‍ണ്ണ നടത്തുംtimely news image

. തൊടുപുഴ : വെളിച്ചം അന്യമായ കുരുന്നുകളോടു പോലും കരുണയില്ലാതെ ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേധാവികളാണ്‌ കാഴ്‌ചയില്ലാത്ത ഇവരോട്‌ കാരുണ്യം കാണിക്കാത്തത്‌. കുടയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ലൂയി ബ്രെയിന്‍ സ്‌മാരക മാതൃകാ അന്ധവിദ്യാലയത്തില്‍ വാച്ച്‌മാന്‍, ഹിന്ദി അദ്ധ്യാപകന്‍, ഹെഡ്‌മാസ്റ്റര്‍ തുടങ്ങിയ തസ്‌തികയിലുള്ള നിയമനം നിരസിച്ചാണ്‌ ഡി ഇ ഒ ഓഫീസിലെ സര്‍ക്കാര്‍ സേവകര്‍ ഇരുട്ടിലാണ്ട ഇവരെ വീണ്ടും ഇരുട്ടിലേയ്‌ക്ക്‌ തള്ളിവിടുന്നത്‌. കാഴ്‌ചയില്ലാത്ത കുട്ടികളുടെ ചികിത്സാ സഹായങ്ങളും, വ്യക്തിത്വവികസനവും പരിചരണങ്ങളും നല്‍കുന്ന തസ്‌തികയില്‍ ജോലി ചെയ്യുന്ന മേട്രന്‍ നിയമനം പോലും നിരസിച്ചാണ്‌ ഉദ്യോഗസ്ഥര്‍ ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്‌. മേട്രന്‍ തസ്‌തികയില്‍ ജോലി ചെയ്‌തിരുന്ന പി.എം. പ്രവീണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ജൂലൈ 6-ന്‌ രാജി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ ഈ തസ്‌തികയിലേയ്‌ക്ക്‌ പത്രപരസ്യം നല്‍കി അനുയോജ്യമായ വ്യക്തിയെ നിയമിക്കുകയും ചെയ്‌തു. ഈ നിയമനത്തില്‍ ഡി ഇ ഒ ഓഫീസിലെ ചിലര്‍ക്ക്‌ വേണ്ടപ്പെട്ടയാളെ നിയമിക്കണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അന്ധര്‍ നേതൃത്വം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ്‌ യോഗ്യതയുള്ളയാള്‍ക്ക്‌ നിയമനം നല്‍കിയതാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ഇതര സ്‌കൂളുകളോട്‌ തലമുറകളായി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന പീഢനം അന്ധവിദ്യാലയത്തിനു നേരെയുമായി. ദിവസവേതനത്തില്‍ കഴിഞ്ഞ വര്‍ഷം നിയമനം നല്‍കിയിട്ടള്ളവരുടെ നിയമനം പോലും നിരസിച്ചാണ്‌ ഇവര്‍ പ്രതികാരം ചെയ്യുന്നത്‌. കേരളത്തിലെ എല്ലാ അന്ധ വിദ്യാലയങ്ങളിലുമുള്ള തസ്‌തികകളായ മെയില്‍ ഗൈഡ്‌, പ്യൂണ്‍, ഡ്രാഫ്‌റ്റ്‌ ടീച്ചര്‍, മ്യൂസിക്‌ ഇന്‍സ്‌ട്രുമെന്റ്‌ ടീച്ചര്‍, സ്വീപ്പര്‍, അഡീഷണല്‍ കുക്ക്‌, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ തുടങ്ങിയ തസ്‌തികകളും ഈ വിദ്യാലയത്തിന്‌ ലഭിക്കേണ്ടതുണ്ട്‌. ഈ തസ്‌തികകള്‍ ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്‌ തൊടുപുഴയിലുള്ള വിദ്യാഭ്യാസ ഓഫീസിലെ ഒരുവിഭാഗം ജീവനക്കാര്‍ ഉപദ്രവവുമായി ഇറങ്ങിയിരിക്കുന്നത്‌. കാഴ്‌ചയില്ലാത്തവരുടെ പുരോഗതിയ്‌ക്കായി പ്രവര്‍ത്തിക്കുന്ന അന്ധവിദ്യാലയത്തിനെ സഹായിക്കേണ്ട ഉത്തരവാദിത്വമുള്ള വിദ്യാഭ്യാസ വകുപ്പ്‌ ഉപദ്രവവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജൂണ്‍ 23-ന്‌ രാവിലെ 10.30-ന്‌ തൊടുപുഴ ഡി ഇ ഒ ഓഫീസിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസ്‌, ജില്ലാ പ്രസിഡന്റ്‌ പീതാംബരന്‍, ജില്ലാ സെക്രട്ടറി സജീവന്‍ എന്നിവര്‍ അറിയിച്ചു. ഇവരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ പൊതുപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പിന്തുണയും സാന്നിദ്ധ്യവും ഇവര്‍ അഭ്യര്‍ത്ഥിച്ചു.Kerala

Gulf


National

International