കൊളസ്ട്രോൾ എന്ന വില്ലനെ ഒഴിവാക്കാൻ ചില വഴികളിതാ..timely news image

കൊളസ്ട്രോൾ അധികമായാൽ ശരീരത്തിന് വളരെയധികം ദോഷമാണ്. ഹൃദയാഘാതം ഉൾപ്പെടെ നിരവധി രോഗങ്ങൾ കൊളസ്ട്രോൾ അമിതമാകുന്നതിലൂടെ ഉണ്ടായേക്കാം. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർഥമാണ് കൊളസ്ട്രോൾ. ശരീരത്തിന് ആരോഗ്യമുണ്ടാകുവാൻ കൊളസ്ട്രോൾ ആവശ്യമാണ് എന്നാൽ അളവ് കൂടി കഴിയുമ്പോൾ ആണ് കൊളസ്ട്രോൾ ഒരു വില്ലനായി മാറുന്നത്. ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്‍റെ 80 ശതമാനവും ഉൽപാദിപ്പിക്കുന്നത് കരളാണ്. ബാക്കി നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളിൽ നിന്നുമാണുണ്ടാകുന്നത്. കുറച്ചു ശ്രദ്ധിച്ചാൽ ചീത്ത കൊളസ്ട്രോളിനെ അകറ്റി നിർത്താവുന്നതേയുള്ളു.  കൊളസ്ട്രോൾ കുറയ്ക്കാൻ ചില വഴികൾ  * എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.   * നടത്തം ശീലമാക്കുക. കൊളസ്ട്രോൾ കുറയുവാൻ മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  * ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  * ഉറക്കകുറവ് കൊളസ്ട്രോളുണ്ടാക്കും. അതുകൊണ്ട് ദിവസവും ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങുക.  * കഫീന്‍റെ അളവ് കൂടുതലാകുന്നതും കൊളസ്ട്രോൾ വർധിക്കുവാൻ കാരണമാകും. കാപ്പികുടിക്കുന്നത് കുറയ്ക്കുക.  * മുട്ട കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കുക.Kerala

Gulf


National

International