കൂടത്തായി: ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണംtimely news image

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൂ​ട്ട​ക്കൊ​ല​പാതകത്തിൽ ഓ​മ​ശേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യും അന്വേ​ഷ​ണം. ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ ആ​റ് പേ​രേ​യും ആ​ദ്യം എ​ത്തി​ച്ച​ത് ഈ ​ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​തും ഈ ​മ​ര​ണ​ങ്ങ​ളി​ലൊ​ന്നും ത​ന്നെ ആ​ദ്യം അ​സ്വാ​ഭാ​വി​ക​തയൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യില്ലെ​ന്ന​തു​മാ​ണ് ആ​ശു​പ​ത്രി​യെ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ആ​റ് പേ​രു​ടേ​യും ചി​കി​ത്സാ​രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ചു മ​ട​ങ്ങി. ഇ​വി​ടെ എ​ത്തി​ച്ച ആ​റ് പേ​രി​ല്‍ റോ​യി​യേ​യും ആ​ല്‍​ഫി​നേ​യും മാ​ത്രം മ​റ്റു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോയിരുന്നു. അ​തി​ല്‍ റോ​യി​യു​ടെ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് പി​ന്നീ​ട് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത​ത്. ഓ​മ​ശേ​രി ആ​ശു​പ​ത്രി​യി​ല്‍ മു​ന്‍​പ് ഉ​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​ര്‍ ഈ ​മ​ര​ണങ്ങ​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഡോ​ക്ട​ര്‍ വ​ള​രെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ത​ന്നെ ഇ​വി​ടം വി​ട്ടു​വെ​ന്നാ​ണ് അന്വേഷണ​ത്തി​ല്‍ അ​റി​ഞ്ഞ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പൊ​ലീ​സ് തു​ട​രു​ക​യാ​ണെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. അതേസമയം തെളിവെടുപ്പിനായി മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടിലെത്തിച്ചിരുന്നു. ജോളി പൊലീസ് വാഹനത്തിൽ വന്നിറങ്ങിയതോടെ കണ്ടു നിന്ന ജനം കൂകിവിളിച്ചു. എന്നാൽ അറസ്റ്റിലായ നാൾ മുതൽ ഒരേ വസ്ത്രം തന്നെ അണിഞ്ഞ ജോളിക്ക് വടകര പൊലീസ് ഇന്ന് രാവിലെ പുതുവസ്ത്രം വാങ്ങി നൽകി. മുഷിഞ്ഞ വസ്ത്രമാണ് കഴിഞ്ഞ ആറു ദിവസവും ജോളി അണിഞ്ഞത്. ബന്ധുക്കൾ വസ്ത്രമെത്തിക്കാതിരുന്നതിനെ തുടർന്നാണ് പൊലീസുകാർ പുതുവസ്ത്രം എത്തിച്ചു കൊടുത്തത്. Kerala

Gulf


National

International