വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു



timely news image

തൊടുപുഴ പട്ടയംകവലയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. തൊടുപുഴയിലേയ്‌ക്ക്‌ വരികയായിരുന്ന കാറും കരിമണ്ണൂര്‍ ഭാഗത്തേയ്‌ക്ക്‌ പോകുകയായിരുന്ന രണ്ട്‌ ബൈക്കുകളുമാണ്‌ കൂട്ടിയിടിച്ചത്‌. പരിക്കേറ്റ കടവൂര്‍ സ്വദേശി ആല്‍ബിന്‍ ഷാജി, കരിമണ്ണൂര്‍ സ്വദേശി ജോളി ജെയിംസ്‌ എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Kerala

Gulf


National

International