പാലായില്‍ വോട്ടുകച്ചവടം നടത്തി; ബിജെപിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളിtimely news image

തിരുവനന്തപുരം:ബിജെപിക്കെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടുകച്ചവടം നടത്തിയിട്ട് പരാജയപ്പെട്ടപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുകയാണെന്ന് തുഷാർ ആരോപിച്ചു.   പാലായിലെ ബിജെപി സ്ഥാനാര്‍ഥിയെ വിമർശിച്ച തുഷാര്‍ പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാര്‍ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ല. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു . ഇതിന്‍റെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.  Kerala

Gulf


National

International