ബെൻസ് കാറിനും പാലിനും ഒരേ നികുതി ചുമത്തുന്നതെങ്ങനെ? കോൺഗ്രസിനോട് മോദിtimely news image

ന്യൂഡൽഹി: ആഡംബര കാറിനും പാലിനും ഒരേ നിരക്കിൽ ചരക്ക് സേവന നികുതി (ജി.എസ്‌.ടി) ചുമത്താൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്‌ടി എന്നത് തീര്‍ത്തും യുക്തിരഹിതമായ വാദമാണെന്നും മോദി പറഞ്ഞു. കോൺഗ്രസ് തിരികെ അധികാരത്തിലേറിയാൽ ഭക്ഷ്യോൽപന്നങ്ങൾക്കും അവശ്യ സാധനങ്ങൾക്കും ഉൾപ്പെടെ നികുതി ഏകീകരിച്ച്​ 18 ശതമാനമാക്കുമെന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഉണ്ടായിരുന്ന 17 തരം നികുതികളും 23 തരം സെസുകളും സംയോജിപ്പിച്ചു. 400ഓളം സാധനങ്ങളുടെ നികുതി കുറച്ചു. 150 ഓളം സാധനങ്ങളുടെ നികുതി ഒഴിവാക്കി. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്കുകളും കുറച്ചു. ഭക്ഷ്യോൽപന്നങ്ങളിൽ മിക്കതിനു നികുതിയില്ലാത്തതോ അഞ്ചുശതമാനമോ​ ആണ്​ ചുമത്തുന്നത്​. 95 ശതമാനം സാധനങ്ങളുടെ നികുതിയും 18 ശതമാനത്തില്‍ താഴെയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്​‌.ടി നടപ്പാക്കിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ, പരോക്ഷ നികുതി ദായകരുടെ എണ്ണത്തിൽ 70 ശതമാനം വർധനവാണ്​ ഉണ്ടായത്​. ജി.എസ്​.ടി വന്നതോടെ ചെക്ക്​ പോസ്​റ്റുകളിലെ നീണ്ട വരികൾ ഒഴിവായെന്നും ഇത് ലോജിസ്​റ്റിക്​ സെക്​റ്ററിലും ഉത്പാദന മേഖലയിലും ഉണർവ് സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളിൽ നിന്നും വ്യാപാരികളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അനുസരിച്ചു മാത്രമേ ജിഎസ്‌ടി സംവിധാനത്തെ പൂർണതോതിൽ വികസിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും മോദി വ്യക്തമാക്കി.Kerala

Gulf


National

International