അ​ഴി​മ​തി: കെ​സി​എ മു​ൻ അ​ധ്യ​ക്ഷ​ൻ ടി.​സി. മാ​ത്യു​വി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കിtimely news image

കൊ​ച്ചി: അഴിമതി ആരോപണത്തിൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ​സി​എ) മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. മാ​ത്യു​വി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കി.  ടി.​സി.​മാ​ത്യു​വി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ര​ണ്ടു​കോ​ടി​യി​ലേ​റെ രൂ​പ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. സം​ഘ​ട​ന​യു​ടെ വി​വി​ധ പ​ണി​ക​ൾ​ക്കു ക​രാ​ർ കൊ​ടു​ത്ത വ​ക​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണു ക​ണ്ടെ​ത്ത​ൽ.  മാ​ത്യു​വി​ന്‍റെ കാ​ല​ത്ത് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നും മ​റ്റും ക​രാ​ർ അ​നു​വ​ദി​ച്ച​തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തൊ​ടു​പു​ഴ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തെ പാ​റ പൊ​ട്ടി​ച്ച​തി​ലും വ​ൻ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.  കൊ​ച്ചി​യി​ലെ കെ​സി​എ ഗ​സ്റ്റ് ഹൗ​സി​ൽ ഇ​ഷ്ട​ക്കാ​ർ​ക്കാ​യി സൗ​ജ​ന്യ താ​മ​സ​മൊ​രു​ക്കി​യ​തായും ടി.​സി. മാ​ത്യു​വി​നെതിരെ ആരോപണം ഉയർന്നിരുന്നു.Kerala

Gulf


National

International