പാ​ലാ​യി​ലേ​തു രാ​ഷ്ടീ​യ വി​ജ​യ​മ​ല്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടിtimely news image

പ​ത്ത​നം​തി​ട്ട: പാ​ലാ​യി​ലെ എൽഡിഎഫ് വിജയം രാ​ഷ്ടീ​യ വി​ജ​യ​മ​ല്ലെന്ന് കോൺഗ്രസ് നേതാവ് ഉ​മ്മ​ൻ ചാ​ണ്ടി. പാ​ലാ​യി​ലേ​തു രാ​ഷ്ടീ​യ വി​ജ​യ​മാ​യി മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തോ​ടു സ​ഹ​താ​പം തോ​ന്നു​ന്നു. പാ​ലാ​യി​ൽ ജ​യി​ച്ച​യാ​ളും തോ​റ്റ​യാ​ളും എ​ന്താ​ണ് കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ക​ച്ച​വ​ട​ത്തി​നു വേ​രോ​ട്ട​മി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കും. കോ​ന്നി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും വി​ല​യി​രു​ത്തി വോ​ട്ടു ചെ​യ്യാ​ൻ ജ​നം ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ്വാ​സ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നോ ക​ക്ഷി​ചേ​രാ​നോ യു​ഡി​എ​ഫോ കോ​ണ്‍​ഗ്ര​സോ ഒ​രു​ക്ക​മ​ല്ല. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ സു​പ്രീം​കോ​ട​തി വി​ധി നി​ല​നി​ൽ​ക്കു​ക​യാ​ണ്.  യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ലേ​ക്കു വ​രു​ന്നി​ല്ല. മ​നഃ​പൂ​ർ​വം ഇ​നി അ​വ​രെ അ​വി​ടെ കൊ​ണ്ടു​വ​രാ​തി​രു​ന്നാ​ൽ മ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വി​ലെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി. Kerala

Gulf


National

International