സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി



timely news image

റിയാദ്: സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസു വരെ ഉയര്‍ത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച അധികാരം ആരോഗ്യ മന്ത്രിക്ക് ശൂറാ കൗണ്‍സില്‍ നല്‍കി. സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് വിരമിക്കല്‍ പ്രായം മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘിപ്പിക്കേണ്ടത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും. കൂടാതെ അതേ സ്ഥാപനത്തില്‍ അതേ സ്‌പെഷ്യലൈസേഷനില്‍ ആവശ്യത്തില്‍ കൂടുതല്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും സേവന കാലാവധി നീട്ടിക്കൊടുക്കുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ക്ക് കാലാവധിയുണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.



Kerala

Gulf


National

International