കൂടത്തായി: കേസ് തെളിയിക്കൽ വെല്ലുവിളിയെന്നു ഡിജിപി



timely news image

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊലപാതക പരമ്പര തെ​ളി​യി​ക്കു​ക എ​ന്ന​തു വെ​ല്ലു​വി​ളി​യെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന കൂ​ട​ത്താ​യി​യി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. പ്ര​ധാ​ന​പ്പെ​ട്ട കേ​സാ​യ​തു​ കൊ​ണ്ടാ​ണു താ​ൻ നേ​രി​ട്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റു കേസു​ക​ളു​ണ്ട്. ഈ ​ആ​റു കേ​സു​ക​ളും പ്ര​ത്യേ​കം അ​ന്വേ​ഷി​ച്ച് തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തും. 17 വ​ർ​ഷം മുൻപു ന​ട​ന്ന മ​ര​ണ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും കേ​സ് മു​ന്നോ​ട്ടു​ പോ​കു​ക​യെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷ​ണ​വും തെ​ളി​വു​ക​ൾ ക​ണ്ടെ​ത്ത​ലും ചി​ന്തി​ച്ച​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നും അ​സാ​ധ്യ​മ​ല്ല. കോ​ട​തി​യി​ൽ തെ​ളി​വു​ക​ളാ​ണു പ്ര​ധാ​നം. ഇ​തു​വ​രെ​യു​ള്ള അന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​നാ​ണ്. ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി ക​ണ്ടെ​ത്തി​യ എ​സ്പി അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നെ​ന്നും ബെ​ഹ്റ പ​റ​ഞ്ഞു. ജോ​ളി ഉ​ൾ​​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ ഡി​ജി​പി നേ​രി​ട്ടു ചോ​ദ്യം ചെയ്യു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യത്തി​ന്, അ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല എ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ മ​റു​പ​ടി. കൊ​ല​പാ​ത​ക കേസിന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോട് എത്തി​യ​ത്. 



Kerala

Gulf


National

International