കേസുകൾ വിഭദിച്ച് നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീം കോടതിtimely news image

ന്യൂഡല്‍ഹി:  ജഡ്‌ജിമാർക്ക് കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകൻ ശാന്തി ഭൂഷന്‍റെ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. അധികാരം ചീഫ് ജസ്റ്റിസില്‍ നിന്നും എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസാണ് സുപ്രീം കോടതിയുടെ മാസ്റ്റര്‍ ഒഫ് ദി റോസ്റ്റര്‍. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.  കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരുമായി കൂടിയാലോചിച്ച് വേണം റോസ്റ്റര്‍ തയാറാക്കേണ്ടത്. അടുത്തിടെ ചില ദേശീയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ ചീഫ് ജസ്റ്റിസ് തന്നെ കേട്ട വിധി പറഞ്ഞതിനെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.  കേസുകള്‍ വിഭജിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പ്രൊട്ടോക്കോള്‍ ലംഘിക്കുന്നു എന്നാരോപിച്ച് അടുത്തിടെ വിരമിച്ച ജസ്റ്റിസ് ജെ. ചെലമേശ്വറിന്‍റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.Kerala

Gulf


National

International