ശശി തരൂരിന് ജാമ്യംtimely news image

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂരിന് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് നല്‍കണം. കേസ് വീണ്ടും ജൂലൈ 26 ന് പരിഗണിക്കും. കേസില്‍ ശശി തരൂര്‍ എംപിദില്ലിയിലെ പ്രത്യേക കോടതിയില്‍ ശനിയാഴ്ച ഹാജരായിരുന്നു. 3000 പേജുള്ള കുറ്റപത്രം അംഗീകരിച്ച കോടതി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദേഹം എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച പ്രത്യേക സിബിഐ കോടതി ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗാര്‍ഹികപീഡനത്തിന്റെ തെളിവുകളായും സുനന്ദ തരൂരിന് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള തെളിവായും പൊലീസ്് ഹാജരാക്കിയിരുന്നു. കേസില്‍ ഹര്‍ജിക്കാരനും ബി ജെ പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ ഹാജരായിരുന്നു. 2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്.  Kerala

Gulf


National

International